---
title: "കള്ളന് കഞ്ഞിവെച്ചവർ നഗരസഭാ ചെയർപേഴ്സൺ: സി പി ഐ എം"
english_title: "Municipal Chairperson"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325053/municipal-chairperson"
published_at: "2025-11-08T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f71efc7a98_Untitled-2-web.jpg"
keywords: []
---

# കള്ളന് കഞ്ഞിവെച്ചവർ നഗരസഭാ ചെയർപേഴ്സൺ: സി പി ഐ എം

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നഗരസഭാ ഭരണം അഞ്ച് വർഷം പൂർത്തിയാകുമ്പോൾ അഴിമതിയും സ്വജനപക്ഷപാതവും നേട്ടമായി കണക്കാക്കുന്ന തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ വിവരമില്ലായ്മയിലൂടെ മറ്റൊരു അഴിമതി ആരോപണം ഉന്നയിച്ചത് ലജ്ജാവഹമെന്ന് സി പി ഐ എം.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നഗരസഭാ ഭരണം അഞ്ച് വർഷം പൂർത്തിയാകുമ്പോൾ അഴിമതിയും സ്വജനപക്ഷപാതവും നേട്ടമായി കണക്കാക്കുന്ന തളിപ്പറമ്പ നഗരസഭാ ചെയർപേഴ്സൺ വിവരമില്ലായ്മയിലൂടെ മറ്റൊരു അഴിമതി ആരോപണം ഉന്നയിച്ചത് ലജ്ജാവഹമെന്ന് സി പി ഐ എം.

തളിപ്പറമ്പ നഗരസഭ ഹൈവേ ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിൻ്റെ പണിപൂർത്തീകരണത്തിൻ്റെ ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ MLA ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്ത പ്രവർത്തി ടെണ്ടർ ക്ഷണിക്കാതെയാണെന്നും ഇതിൽ അഴിമതിയുണ്ടെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത്.മുർഷിദാ കൊണ്ടായി അദ്യക്ഷതവഹിച്ച നഗരസഭ കൗൺസിൽ യോഗമാണ് ഗവ: അക്രഡിറ്റ് ഏജൻസിയായ ഈ സൊസൈറ്റിക്ക് വർക്ക് നൽകുന്നതിനുവേണ്ടി തീരുമാനിച്ചത്.

നഗരസഭ ഇതുപോലുള്ള ഗവ: അംഗീകൃത അക്രഡിറ്റ് ഏജൻസികൾക്ക് ഏൽപ്പിച്ചതായ നിരവധി പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുമുണ്ട്. ഏത് ഗവ: മെൻ്റ് വന്നാലും ഈ ഏജൻസികൾ ആഗവ:മെൻ്റിൻ്റെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം എന്ന നിലയിൽ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തികരിച്ചിട്ടുമുണ്ട് എന്നിരിക്കെ ഊരാളുങ്കൽ സൊസൈറ്റിക്ക് വർക്ക് നൽകിയതിൽ അഴിമതി ഉണ്ടെങ്കിൽ കൗൺസിൽ വിളിച്ചു കൂട്ടി വർക്ക് റദ്ദ് ചെയ്യാൻ ധൈര്യവും ആർജ്ജവവും കാണിക്കുമോ?

അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നത് ഒരു നഗരസഭ ഭരിക്കുന്ന ചെയർ പേഴ്സണിന് ഭൂഷണമാണോ എന്നത് അവർതന്നെ തീരുമാനിക്കട്ടെ

2025 നവം: 3 ന് ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ഒരു ചോദ്യത്തിനു പോലും ഉത്തരം നൽകാൻ കഴിയാതെ പതച്ചു നിന്ന മുർഷിദാ കൊണ്ടായി മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഭയന്ന് തുണ്ടുകടലാസിൽ മറ്റുള്ളവർ എഴുതി കൊടുത്ത കുറിപ്പുമായി തൻ്റെ കാലത്ത് നടത്തിയ അഴിമതികളെ ന്യായീകരിക്കാൻ മുന്നോട്ടു വന്നത് വിചിത്രമാണ്.

മലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ നഗരസഭാ സെക്രട്ടറി എഗ്രിമെൻ്റ് വെക്കാൻ വൈകിച്ചു എന്ന ആരോപണവുമായി സെക്രട്ടറിക്കെതിരെ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചപ്പോൾ അതിൻമേൽ നടന്ന ചർച്ചയിൽ 2017 മുതൽ 2025 വരെ നഗരസഭയിൽ നിന്നും നിർമ്മൽ ഭാരത് ട്രസ്റ്റ് ശേഖരിച്ച മാലിന്യങ്ങളുടെ വേർതിരിച്ച കണക്ക്, തൂക്കം പുറത്തേക്ക് കൊണ്ടുപോയ സാധനങ്ങൾ, തൂക്കം, യൂസർഫീ വാങ്ങുന്നത് സംബന്ധിച്ച കണക്ക്, മോണിറ്ററിങ്ങ് കമ്മറ്റിയുടെ പ്രവർത്തനം, എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഒരു മറുപടി ഇതുവരെയും പറയാൻ സാധിച്ചിട്ടില്ല,

ഇതിൽ നിന്നും വ്യക്തമാകുന്നത് കമ്പനിയിൽ നിന്നും ഇവർ മാസപ്പടി കൈപ്പറ്റുന്നു എന്നതാണ്ആക്രി കുംഭകോണത്തിൽ അഴിമതി നടന്നിട്ടുണ്ട് എന്നത് സ്റ്റീയറിണ്ട് കമ്മറ്റി തന്നെ കണ്ടെത്തിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ നടപടി എടുക്കാതെ സംരക്ഷിച്ചു നിർത്തുകയും വ്യാജലൈസൻസിലുടെ കച്ചവടം നടത്തിവന്ന മാർക്കറ്റ് റോഡിലെ സ്ഥാപനത്തിനു മേൽ നടപടി സ്വീകരിക്കാതെ ഫയൽ പൂഴ്ത്തിവെച്ചത് നഗരസഭാഹെൽത്ത് സൂപ്പർ വൈസറുടെ മേൽ മുർഷിതാ കൊങ്ങായിയുടെ സമ്മർദ്ദം കൊണ്ടായിരുന്നില്ലേ ? ബന്ധുക്കളായതിൻമേൽ അനധികൃതകച്ചവടം നടത്താൻ സൗകര്യം ചെയ്തു കൊടുത്തതുവഴി ഇവർ തികച്ചും സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയത്.

ആക്രി അഴിമതി നടത്തിയവരേയും അനധികൃത കച്ചവടം അനുവദിച്ച ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കാൻ ഗവ: മെൻ്റിലേക്ക് ശുപാർശ ചെയ്യാൻ ചെയർ പേഴ്സണിന് ധൈര്യമുണ്ടാകില്ല കാരണം ഇതിലും അവർക്കുള്ള പങ്ക് പുറത്ത് വരും എന്ന ഭയം കൊണ്ടാണ്.

നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ കുടുംബ സ്വത്ത് കൈകാര്യം ചെയ്യുന്നതുപോലെയാണ് അതിൻ്റെ പ്രവർത്തനങ്ങളിൽ കണ്ടുവരുന്നത്.

2025 ഒക്ടോബർ 29 ന് KSU-MSF സംഘടനകൾ പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദിൽ തളിപ്പറമ്പിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചപ്പോൾ ചെയർപേഴ്സണിൻ്റെ നിർദ്ദേശ പ്രകാരം നഗരസഭാ ബഡ്സ് സ്കൂൾ അടച്ചുപൂട്ടി.

രക്ഷിതാക്കളുടെ ഭാഗത്തു നിന്നും പ്രതിക്ഷേധം ഉയർന്നപ്പോൾ ഹേംവിസിറ്റ് എന്ന് രേഖയിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചപ്പോൾ അതും പിടിക്കപ്പെട്ടു.സ്കൂൾ ആരംഭിച്ചിട്ട് ഒന്നര വർഷമായിട്ടും സ്ഥാപനത്തിൻ്റെ വരവ് ചിലവ് കണക്ക് സംബന്ധിച്ച കാര്യങ്ങൾ സുതാര്യമായ രീതിയിലല്ല നടക്കുന്നത്

വ്യക്തികൾ, സംഘടനകൾ സ്ഥാപനങ്ങൾ, വിദേശത്തു നിന്നുൾപ്പെടെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നുണ്ട് എന്നാൽ ഇതെല്ലാം ചിലവ്യക്തികളുടെ അക്കൗണ്ടിലേക്കാണ് പോകുന്നത് ഈ കാര്യത്തെ കുറിച്ച് കൗൺസിൽ യോഗത്തിൽ ചോദിച്ചപ്പോൾ ചെയർപേഴ്സണിൻ്റെയും / പ്രിൻസിപ്പാളിൻ്റെയും ജോയിൻ്റ് അക്കൗണ്ട് വഴിയാണെന്ന് കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പ്രശ്നം വഷാളുമെന്ന് കണ്ടപ്പോൾ ഇപ്പോഴാണ് അക്കൗണ്ട് ആരംഭിച്ചത് ഇതിൽ തന്നെ കള്ളത്തരം വെളിവായി.

ഒന്നരവർഷകാലത്തെ വരവ് ചെലവുകൾ അക്കൗണ്ടിൽ പോലും കാണിക്കാതെ നിലാരംഭ രായ കുട്ടികളുടെ ചോറ്റു പാത്രത്തിൽ പോലും കൈയ്യിടാൻ യാതൊരുവിധ മടിയും കാണിക്കാത്തവരായി ഇവർ മാറി. നഗരസൗന്ദര്യവൽകരണത്തിൻ്റെ പേരിൽ കൗൺസിലിനെ പോലും തെറ്റിദ്ധരിപ്പിച്ച് താൽപര്യപത്രം പോലും ക്ഷണിക്കാതെ എഗ്രിമെൻ്റ് വ്യവസ്ഥ പോലും മറച്ച് വെച്ച് സ്വകാര്യസ്ഥാപനത്തിന് തളിപ്പറമ്പ പട്ടണം 5 വർഷത്തേക്ക് തീറെഴുതി കൊടുത്തതിൻ്റെ അഴിമതി പുറത്ത് വന്നപ്പോൾ അതിന് ഇപ്പോൾ ന്യായീകരണവുമായി വന്നിരിക്കുന്നു. നഗരസഭക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഈ പ്രവർത്തികൾ വേണ്ടപ്പെട്ടവർക്ക് പതിച്ചു നൽകിയതുവഴി ഭരണ സമിതിയിലെ ചിലരുടെ പങ്ക് പുറത്ത് വരാൻ പോകുന്നതേയുള്ളൂ.

ഹൈവേ ഡിവൈഡറിലെ ലൈറ്റുകളും പോളകളും സ്ഥാപിച്ച് പരസ്യം ഇടാക്കാനുള്ള കാലാവധി 2023 ൽ അവസാനിച്ചിട്ടും ഒരു അനുമതിയും കൂടാതെയും 2025 വരെ 2 വർഷത്തേക്ക് സ്ഥാപനത്തിന് അനുവദിച്ചു കൊടുത്തതു വഴി അഴിമതിയുടെ ആക്കം കൂടുന്നതായി കാണാം.

ഈ രണ്ടു പ്രവർത്തികളും റദ്ദ് ചെയ്യുന്നതിന് സെക്രട്ടി വച്ച അജണ്ട അംഗീകരിക്കാതെ ആഡ്സ്സ്റ്റാർ ഏജൻസിക്കു തന്നെ നൽകാനുള്ള തീരുമാനം കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയെ വെല്ലുന്നതാണ്.അഴിമതികളുടെ കെട്ടഴിച്ചാൽഅതായിരിക്കും അഞ്ച് വർഷത്തെ നേട്ടമായി ഭരണ സമിതിക്ക് പറയാൻ സാധിക്കുക..

 ഈ ഭരണത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു,ഇവർക്കുള്ളശിക്ഷ ഇനി ജനം തീരുമാനിക്കട്ടെ ഈ തെരഞ്ഞെടുപ്പിലൂടെ എന്നും സി പി ഐ എം കൗൺസിലർമാർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325053/municipal-chairperson)