---
title: "പി എം എ സലാമിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി, സിപിഐഎം കണ്ണപുരം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി"
english_title: "Complaint filed against CPM Kannapuram local secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325034/complaint-filed-against-cpm-kannapuram-local-secretary"
published_at: "2025-11-08T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f4a7d3e07c_images.jfif"
keywords: []
---

# പി എം എ സലാമിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തി, സിപിഐഎം കണ്ണപുരം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി

> **Lead Summary:** **കണ്ണൂർ: **പി എം എ സലാമിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയ സിപിഐഎം കണ്ണപുരം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി. വർഗീയവും ട്രാൻസ്ജെൻഡർ വിഭാഗത്തെ അപമാനിക്കുന്നതുമായ പരാമർശം നടത്തി എന്നാണ് പി എം എ സലാമിനെതിരായ ആരോപണം. സംഭവത്തിൽ കണ്ണപുരം ലോക്കൽ സെക്രട്ടറി കെ വി ശ്രീധരനെതിരെയാണ് യൂത്ത് ലീഗ് പരാതി നൽകിയത്.

## Article Content

**കണ്ണൂർ: **പി എം എ സലാമിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം നടത്തിയ സിപിഐഎം കണ്ണപുരം ലോക്കൽ സെക്രട്ടറിക്കെതിരെ പരാതി. വർഗീയവും ട്രാൻസ്ജെൻഡർ വിഭാഗത്തെ അപമാനിക്കുന്നതുമായ പരാമർശം നടത്തി എന്നാണ് പി എം എ സലാമിനെതിരായ ആരോപണം. സംഭവത്തിൽ കണ്ണപുരം ലോക്കൽ സെക്രട്ടറി കെ വി ശ്രീധരനെതിരെയാണ് യൂത്ത് ലീഗ് പരാതി നൽകിയത്.

പി എം ശ്രീയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി എം എ സലാം വിവാദമായ ഒരു പരാമർശം നടത്തിയിരുന്നു. അത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിന് താഴെയാണ് പി എം എസ് എന്ന പ്രൊഫൈളിൽ സമാനമായ ഒരു കമന്റ് വന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റിട്ടയാൾക്കെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞാണ് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325034/complaint-filed-against-cpm-kannapuram-local-secretary)