---
title: "കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് തളിപ്പറമ്പ ബ്ലോക്ക്‌ സമ്മേളനം സംഘടിപ്പിച്ചു"
english_title: " Kerala State Pensioners Association organized a Taliparamba block conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325028/kerala-state-pensioners-association-organized-a-taliparamba-block-conference"
published_at: "2025-11-08T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f395d2de3d_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് തളിപ്പറമ്പ ബ്ലോക്ക്‌ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് തളിപ്പറമ്പ ബ്ലോക്ക്‌ വാർഷീക സമ്മേളനം തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിൽ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ എം വി ജയരാജൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കണമെന്നും പെൻഷൻ പരിഷ്കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ:** കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് തളിപ്പറമ്പ ബ്ലോക്ക്‌ വാർഷീക സമ്മേളനം തൃച്ചംബരം വിവേകാനന്ദ വിദ്യാലയത്തിൽ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീ എം വി ജയരാജൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം ഉൾപ്പെടുത്തി പദ്ധതി പരിഷ്കരിക്കണമെന്നും പെൻഷൻ പരിഷ്കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്നും സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.

തളിപ്പറമ്പ മുനിസിപ്പാലിറ്റി കൗൺസിലർ പി. വി. സുരേഷ്, BJP കണ്ണൂർ നോർത്ത് ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ, ട്രഷറെർ പി എം വാസുദേവൻ, ഇ എം ഹരി, എ ബാലകൃഷ്ണൻ, ബ്ലോക്ക്‌ പ്രഭാരി കെ പി രാജൻ, പദ്മാവതി ടീച്ചർ, ഇന്ദുകലാധരൻ,കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ബാലകൃഷ്ണൻ. എ. (പ്രസിഡന്റ്), ഇ എം ഹരി(സെക്രട്ടറി), കരുണാകരൻ. കെ, കെ. ചന്ദ്രൻ ( വൈസ് പ്രസിഡന്റുമാർ), പി. വി. പ്രമീള, സി. വി. നളിനി (ജോയിന്റ് സെക്രട്ടറിമാർ), പി എം വാസുദേവൻ ( ട്രഷറർ), പി പുരുഷോത്തമൻ ( ആഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. അനുവദിച്ച ക്ഷാമ ബത്തയുടെ 190 മാസത്തെ കുടിശ്ശിക അനുവദിക്കണമെന്നും 2024 ജൂലൈ 1 മുതൽ പ്രാബല്ല്യത്തിൽ പെൻഷൻ പരിഷ്കരണ നടപടികൾ സ്വീകരിക്കുവാനും പ്രമേയ ങ്ങളിൽ കൂടി സർക്കാറിനോടാവശ്യപ്പെട്ടു.

 ഇ എം ഹരി അധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രീ എ. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. പി. വി. പ്രമീള ടീച്ചർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325028/kerala-state-pensioners-association-organized-a-taliparamba-block-conference)