---
title: "കണ്ണൂര്‍ സര്‍വകലാശാല ക്യാമ്ബസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം മത്സരം; എൻട്രികള്‍ ക്ഷണിക്കുന്നു"
english_title: " Short film competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/325010/short-film-competition"
published_at: "2025-11-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f1ace24ac0_Untitled-2-web.jpg"
keywords: []
---

# കണ്ണൂര്‍ സര്‍വകലാശാല ക്യാമ്ബസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം മത്സരം; എൻട്രികള്‍ ക്ഷണിക്കുന്നു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്ബ് ക്യാമ്ബസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ക്യാമ്ബസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരത്തിന് എൻട്രികള്‍ ക്ഷണിക്കുന്നു.

## Article Content

**കണ്ണൂർ: **കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്ബ് ക്യാമ്ബസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന ക്യാമ്ബസ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഷോർട്ട് ഫിലിം മത്സരത്തിന് എൻട്രികള്‍ ക്ഷണിക്കുന്നു.

5 മുതല്‍ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകള്‍ മത്സരത്തിനായി സമർപ്പിക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. എൻട്രികള്‍ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.

മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 8000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും ആണ് നല്‍കുക. ഫിലിം ഫെസ്റ്റിവല്‍ നവംബർ 18, 19 തീയതികളില്‍ മാങ്ങാട്ടുപറമ്ബ് ക്യാമ്ബസിലാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ : 7736818981

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/325010/short-film-competition)