---
title: "സ്വകാര്യ ബസ്സും പിക്കപ്പ് വാനുകളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: 14 പേർക്ക് പരിക്ക്"
english_title: "14 injured in collision between private bus and pickup van"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324976/14-injured-in-collision-between-private-bus-and-pickup-van"
published_at: "2025-11-08T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f02a576074_acci.jfif"
keywords: []
---

# സ്വകാര്യ ബസ്സും പിക്കപ്പ് വാനുകളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: 14 പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: **മട്ടന്നൂർ പത്തൊൻപതാം മൈലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, 14 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസും രണ്ട് പിക്കപ്പ് വാനുകളും തമ്മിലാണ് അപകടം നടന്നത്.

## Article Content

**കണ്ണൂർ: **മട്ടന്നൂർ പത്തൊൻപതാം മൈലിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, 14 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസും രണ്ട് പിക്കപ്പ് വാനുകളും തമ്മിലാണ് അപകടം നടന്നത്.

പിക്കപ്പ് വാൻ ഡ്രൈവർ മൈസൂർ സ്വദേശിയായ വാസുവാണ് മണപ്പെട്ടത്,. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻവശം പൂർണ്ണമായും തകർന്നു. ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324976/14-injured-in-collision-between-private-bus-and-pickup-van)