---
title: "വാഹന ഷോറൂമിൽ നിന്നും ലക്ഷങ്ങൾ അപഹരിച്ച മാനേജർ ക്കെതിരെ കേസ്"
english_title: "Case filed against manager"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324865/case-filed-against-manager"
published_at: "2025-11-07T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690e159a123ec_download_(1).jfif"
keywords: []
---

# വാഹന ഷോറൂമിൽ നിന്നും ലക്ഷങ്ങൾ അപഹരിച്ച മാനേജർ ക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂർ: **വാഹന ഷോറൂമിലെ സ്പെർ പാട്സുവിൽപനയിൽ കൃത്രിമം കാണിച്ച് 6, 59, 951 രൂപ കവർന്നു വെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു കെ വി ആർ. വെഹിക്കിൾസ് ബജാജ് ഓട്ടോമൊബൈൽ ഡീലർ കണ്ണൂർ താവക്കര നിർവൃതിയിലെ എൻ. ടി. ജയരാജൻ്റെ പരാതിയിലാണ് ആന്തൂർ ബക്കളം കാനൂലിലെ പൊയിൽ ഹൗസിൽ സുഗേഷ് ചന്ദ്രോത്തിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

## Article Content

**പയ്യന്നൂർ: **വാഹന ഷോറൂമിലെ സ്പെർ പാട്സുവിൽപനയിൽ കൃത്രിമം കാണിച്ച് 6, 59, 951 രൂപ കവർന്നു വെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തു കെ വി ആർ. വെഹിക്കിൾസ് ബജാജ് ഓട്ടോമൊബൈൽ ഡീലർ കണ്ണൂർ താവക്കര നിർവൃതിയിലെ എൻ. ടി. ജയരാജൻ്റെ പരാതിയിലാണ് ആന്തൂർ ബക്കളം കാനൂലിലെ പൊയിൽ ഹൗസിൽ സുഗേഷ് ചന്ദ്രോത്തിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂരിലെ സ്ഥാപനത്തിലെ സ്പെയർ പാർട്സ് വിഭാഗം മാനേജരായി പ്രവർത്തിച്ചു വരുന്ന പ്രതി 2022 സപ്തംബർ അഞ്ചു മുതൽ 2024 ജനുവരി 25 വരെയുള്ള കാലയളവിൽ സ്പെയർ പാർട്സുകൾ പുറവിൽ കൈമാറിയും കൃത്രിമ ബില്ല് തയാറാക്കിയും വിലയിനത്തിൽ വന്ന 6, 59, 951 രൂപ കമ്പനിയിൽ അടക്കാതെ ധനാപഹരണം നടത്തി വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324865/case-filed-against-manager)