---
title: "സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു"
english_title: "Speaker A.N. Shamseer's sister Amina passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324689/speaker-an-shamseers-sister-amina-passes-away"
published_at: "2025-11-06T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cb547b2a7f_Untitled-2-web.jpg"
keywords: []
---

# സ്‌പീക്കർ എ.എൻ ഷംസീറിൻ്റെ സഹോദരി ആമിന അന്തരിച്ചു

> **Lead Summary:** **തലശ്ശേരി: **നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന അന്തരിച്ചു. ഹൃദയാഘതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

## Article Content

**തലശ്ശേരി: **നിയമസഭാ സ്‌പീക്കർ അഡ്വ. എ എൻ ഷംസീറിൻ്റെ സഹോദരി എ.എൻ.ആമിന അന്തരിച്ചു. ഹൃദയാഘതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മാടപീടികയിലെ പരേതരായ കോമത്ത് ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയും മകളാണ്. ഭർത്താവ് എ.കെ നിഷാദ് (മസ്ക്കറ്റ്). മക്കൾ: ഫാത്തിമ നൗറിൻ, അഹമ്മദ് നിഷാദ്, സാറ എ. എൻ. ഷാഹിർ മറ്റൊരു സഹോദരനാണ്. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്‌ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324689/speaker-an-shamseers-sister-amina-passes-away)