---
title: "സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് : 61000 പാർട്ടി കേഡറ്റുകൾ രംഗത്ത്"
english_title: "cpm party congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32457/cpm-party-congress"
published_at: "2022-03-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62341a2f6595f_Untitled-2 web-Recovered.jpg"
keywords: []
---

# സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് : 61000 പാർട്ടി കേഡറ്റുകൾ രംഗത്ത്

> **Lead Summary:** സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകങ്ങളില്‍ ഒന്നായ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയത്തിനായി ജില്ലയിലെ 61,000 പാര്‍ട്ടി കാഡറുകളും രംഗത്ത്. സിപിഐഎം 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് വിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ കണ്ണൂര്‍ ഘടകത്തിന്റെ കരുത്തുകൂടിയാണ് തെളിയുന്നത്.

## Article Content

സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകങ്ങളില്‍ ഒന്നായ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയത്തിനായി ജില്ലയിലെ 61,000 പാര്‍ട്ടി കാഡറുകളും രംഗത്ത്. സിപിഐഎം 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് വിരലിലെണ്ണാവുന്ന ദിവസം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ കണ്ണൂര്‍ ഘടകത്തിന്റെ കരുത്തുകൂടിയാണ് തെളിയുന്നത്.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായാണ് പാര്‍ട്ടിയുടെ അറുപതിനായിരത്തോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരിലെ ഓരോ പാര്‍ട്ടി അംഗത്തിനും ഓരോ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കാനായി പാര്‍ട്ടി ചുമതല നല്‍കിയിരിക്കുകയാണ്. ഇതിനൊപ്പം പാര്‍ട്ടി അനുഭാവി ഗ്രൂപ്പുകളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമൊക്കെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തെത്തിയിട്ടുണ്ട്.

18 ഏരിയാ കമ്മിറ്റികളും, 241 ലോക്കല്‍ കമ്മിറ്റികളും 4,305 ബ്രാഞ്ച് കമ്മിറ്റികളുമുള്ള കണ്ണൂര്‍ ഘടകത്തില്‍ 61,668 പാര്‍ട്ടി അംഗങ്ങളാണ് സിപിഐഎമ്മിനുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ഘടകവും കണ്ണൂരിലേതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32457/cpm-party-congress)