---
title: "യു. ഡി. എഫ് കൊളച്ചേരിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു"
english_title: "UDF Kolachery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324519/udf-kolachery"
published_at: "2025-11-05T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b6f64c177e_1000076109.jpg"
keywords: []
---

# യു. ഡി. എഫ് കൊളച്ചേരിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കൊളച്ചേരി:** കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അഞ്ചു വർഷക്കാലം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും പഞ്ചായത്തിനെതിരെ ആസൂത്രിതമായി വ്യാജ പ്രചരണങ്ങളുമായി കടന്നുവന്ന സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും കോർപ്പറേഷൻ പ്രതിപക്ഷനേതാവ് സുകന്യയുടെയും നേതൃത്വത്തിൽ നടത്തിയ വ്യാജ പ്രചരണങ്ങൾക്കും മറുപടി പറയുന്നതിനു വേണ്ടിയും കൊളച്ചേരിമുക്കിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

## Article Content

**കൊളച്ചേരി:** കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി കഴിഞ്ഞ അഞ്ചു വർഷക്കാലം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും പഞ്ചായത്തിനെതിരെ ആസൂത്രിതമായി വ്യാജ പ്രചരണങ്ങളുമായി കടന്നുവന്ന സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും കോർപ്പറേഷൻ പ്രതിപക്ഷനേതാവ് സുകന്യയുടെയും നേതൃത്വത്തിൽ നടത്തിയ വ്യാജ പ്രചരണങ്ങൾക്കും മറുപടി പറയുന്നതിനു വേണ്ടിയും കൊളച്ചേരിമുക്കിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡി. സി. സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, തളിപ്പറമ്പ് നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ സംസാരിച്ചു.ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യൻ നന്ദിയും പ്രകാശിപ്പിച്ചു.

ജില്ലാ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ ഐക്യ ജനാധിപത്യ മുന്നണിയുടെ പഞ്ചായത്തിലെ നേതാക്കന്മാർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324519/udf-kolachery)