---
title: "യുഎഇ വാരം ഏരിയ കെഎംസിസി യുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു "
english_title: "Leaders meet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324518/leaders-meet"
published_at: "2025-11-05T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b6ef9c2fd5_1000076219.jpg"
keywords: []
---

# യുഎഇ വാരം ഏരിയ കെഎംസിസി യുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **ദുബൈ:** യുഎ ഇ വാരം ഏരിയ കെഎംസിസി യുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് ദുബൈ അൽ അവീർ ഫാർമിൽ വെച്ച് ചേർന്നു.ഷാഫി പിപി യുടെ അധ്യക്ഷതയിൽ മൊയ്തു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**ദുബൈ:** യുഎ ഇ വാരം ഏരിയ കെഎംസിസി യുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റ് ദുബൈ അൽ അവീർ ഫാർമിൽ വെച്ച് ചേർന്നു.ഷാഫി പിപി യുടെ അധ്യക്ഷതയിൽ മൊയ്തു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

മുഖ്യാതിഥികൾ ആയ UK മുഹമ്മദ് കുഞ്ഞി, അഹമ്മദ് അബ്ദുൽ റസൂൽ, അഡ്വ. മുനാസ്, കെഎംസിസി നേതാകളായ മുസ്തഫ പി , രിസാൽ മഠത്തിൽ, മുഹമ്മദ്‌ അയാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. 

നമ്മുടെ നാട്ടിലെ ആദ്യത്തെ പൈലറ്റും നാടിന് അഭിമാനവുമായ കാപ്റ്റൻ മുഹമ്മദ് ഫറാസ് മൊയ്ദുവിനെ പരിപാടിയിൽ ആദരിച്ചു.

ശനിയാഴ്ച വൈകീട്ട് തുടങ്ങി ഞാറാഴ്ച രാവിലെ വരെ നീണ്ടുനിന്ന ക്യാമ്പിൽ പ്രവർത്തകർക്കുള്ള പഠനക്ലാസും വൈവിധ്യമാർന്ന പരിപാടികളും ആ സ്വാദ്യകരമായ വിനോദങ്ങളും കൊണ്ട് നല്ലൊരു അനുഭവമാണ് പ്രവർത്തകർക്കു സമ്മാനിച്ചത്. വിവിധ എമിറേറ്റുകളിൽ നിന്ന് 60 ഓളം പ്രവർത്തകർ പങ്കെടുത്തു.

ജന:സെക്രട്ടറി സാബിക് പികെ സ്വാഗതവും, റിയാസ് പിപി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324518/leaders-meet)