---
title: "വയോജന ക്ലബിന് ലഭിച്ച ഫർണിച്ചർ ഏറ്റുവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു"
english_title: "furniture received by the senior citizens' club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324514/furniture-received-by-the-senior-citizens-club"
published_at: "2025-11-05T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b6ca839ee5_Untitled-2-web.jpg"
keywords: []
---

# വയോജന ക്ലബിന് ലഭിച്ച ഫർണിച്ചർ ഏറ്റുവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** > **കുറ്റ്യാട്ടൂർ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച ഫർണിച്ചർ കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിലെ സ്നേഹക്കൂട് " വയോജനക്ലബ് പ്രവർത്തകർ വാർഡ് മെമ്പർ കെ.പി. ചന്ദ്രനിൽ നിന്നും ഏറ്റു വാങ്ങി.

## Article Content

> **കുറ്റ്യാട്ടൂർ: **കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച ഫർണിച്ചർ കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിലെ സ്നേഹക്കൂട് " വയോജനക്ലബ് പ്രവർത്തകർ വാർഡ് മെമ്പർ കെ.പി. ചന്ദ്രനിൽ നിന്നും ഏറ്റു വാങ്ങി.

വായനശാല വൈസ് പ്രസിഡണ്ട് കെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വയോജനക്ലബ് സെക്രട്ടറി M. ജനാർദ്ദനൻ മാസ്റ്റർ വയോജനക്ഷേമത്തെ കുറച്ച് പ്രഭാഷണം നടത്തി. വായനശാല എക്സിക്യൂട്ടീവ് മെമ്പർ K. ഗണേഷ് കുമാർ പ്രസ്തുത പരിപാടിക്ക് ആശംസ അറിയിച്ചു. വായനശാല സെക്രട്ടറി ഷിജു. കെ. കെ. സ്വാഗതവും വയോജനക്ലബ് എക്സിക്യൂട്ടീവ് മെമ്പർ അരവിന്ദൻ.സി. നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324514/furniture-received-by-the-senior-citizens-club)