---
title: "നവീകരിച്ച ബക്കളം കുളം നാടിന് സമർപ്പിച്ചു"
english_title: "bakkalam pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324349/bakkalam-pond"
published_at: "2025-11-04T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a22a02f834_Untitled-2-web.jpg"
keywords: []
---

# നവീകരിച്ച ബക്കളം കുളം നാടിന് സമർപ്പിച്ചു

> **Lead Summary:** **കടമ്പേരി:**ചളി നിറഞ്ഞും പായൽ പിടിച്ചു മലിനമായിരുന്ന ബക്കളംകുളം നവീകരിച്ച് ചെയർമാൻ പി.മുകുന്ദൻ നാട്ടിന് സമർപ്പിച്ചു.79 ലക്ഷം രൂപ അടങ്കൽ തുക ചിലവഴിച്ച് 2021 മുതൽ 2025 വരെയുള്ള വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുളം നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കിയത്.

## Article Content

**കടമ്പേരി:**ചളി നിറഞ്ഞും പായൽ പിടിച്ചു മലിനമായിരുന്ന ബക്കളംകുളം നവീകരിച്ച് ചെയർമാൻ പി.മുകുന്ദൻ നാട്ടിന് സമർപ്പിച്ചു.79 ലക്ഷം രൂപ അടങ്കൽ തുക ചിലവഴിച്ച് 2021 മുതൽ 2025 വരെയുള്ള വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് കുളം നവീകരിച്ച് ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കിയത്.

കടമ്പേരി കുളം പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി കെ.മനോജ് കുമാർ സ്വാഗതമാശംസിച്ച യോഗത്തിൽ വൈസ് ചെയർപേർസൺ വി.സതീദേവി അധ്യക്ഷം വഹിച്ചു. നഗരസഭ എഞ്ചിനീയർ മുഹമ്മദ് സാലി റിപ്പോർട്ട് അവതരിപ്പിച്ചു. സുപ്രണ്ട് എൻ.പി. രാമചന്ദ്രൻ നന്ദി അറിയിച്ച് സംസാരിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, എം.ആമിനടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ കൗൺസിലർ ടി.കെ.വി. നാരായണൻ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പാച്ചേനി വിനോദ്, എ. എൻ.ആന്തൂരാൻ, പി.കെ.മുജീബ് റഹമാൻ, സമദ് കടമ്പേരി, കെ.വി.പുരുഷോത്തമൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324349/bakkalam-pond)