---
title: "സ്കൂട്ടിയും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324341/accident"
published_at: "2025-11-04T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a15fc18c36_1000071352.jpg"
keywords: []
---

# സ്കൂട്ടിയും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് 

> **Lead Summary:** പിലാത്തറ : ദേശീയപാതയിൽ പിലാത്തറയിൽ സ്കൂട്ടിയും ടിപ്പറും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.

## Article Content

പിലാത്തറ : ദേശീയപാതയിൽ പിലാത്തറയിൽ സ്കൂട്ടിയും ടിപ്പറും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.

പിലാത്തറ സിഎം നഗർ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജംഷീറിന് (42) ആണ് പരിക്കേറ്റത്. എ. ബി. സി സെയിൽസ് കോർപ്പറേഷനിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 6.15 മണിയോടെയാണ് അപകടം. പരിക്കേറ്റ ജംഷീറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324341/accident)