---
title: "ആന്തൂർ നഗരസഭ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം ചെയ്തു"
english_title: "Anthoor Municipality releases second part of the People's Biodiversity Register"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324318/anthoor-municipality-releases-second-part-of-the-peoples-biodiversity-register"
published_at: "2025-11-04T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909e5f5113c8_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പ്രകാശനം ചെയ്തു

> **Lead Summary:** ആന്തൂർ:ആന്തൂർ നഗരസഭ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പറശ്ശിനിക്കടവ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റിൽ (ഐസിഎം കണ്ണൂർ) വച്ച്കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം ഡോ. സന്തോഷ് കുമാർ എ.വി. ഐസിഎം ഡയറക്ടർ ഡോ. സക്കീർ ഹുസൈന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

## Article Content

ആന്തൂർ:ആന്തൂർ നഗരസഭ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പറശ്ശിനിക്കടവ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റിൽ (ഐസിഎം കണ്ണൂർ) വച്ച്കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗം ഡോ. സന്തോഷ് കുമാർ എ.വി. ഐസിഎം ഡയറക്ടർ ഡോ. സക്കീർ ഹുസൈന് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷം വഹിച്ചു .ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ഗംഗാധരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.എ.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ ഉപാധ്യക്ഷ വി. സതീദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, വി.സി.ബാലകൃഷ്ണൻ, ഡോ.ദീപ മധുസൂദനൻ, ഡോ. സുകേഷ്, ശ്രീബിൻ കടൂർ, കൗൺസിലർ യു രമ, എൻ. പി.രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324318/anthoor-municipality-releases-second-part-of-the-peoples-biodiversity-register)