---
title: "കുറുമാത്തൂരിൽ മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറിൽ വീണ് മരിച്ച സംഭവം കൊലപാതകം: കിണറ്റിൽ എറിഞ്ഞെന്ന് അമ്മയുടെ മൊഴി   "
english_title: "Murder of three month old baby "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324289/murder-of-three-month-old-baby"
published_at: "2025-11-04T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909c61d4a6bd_1000069035.jpg"
keywords: []
---

# കുറുമാത്തൂരിൽ മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറിൽ വീണ് മരിച്ച സംഭവം കൊലപാതകം: കിണറ്റിൽ എറിഞ്ഞെന്ന് അമ്മയുടെ മൊഴി   

> **Lead Summary:** കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നല്‍കി.തളിപ്പറമ്ബ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.

## Article Content

കുറുമാത്തൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നല്‍കി.തളിപ്പറമ്ബ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.

മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റില്‍ വീണ് മരിച്ചത്. ജാബിർ - മുബഷിറ ദമ്ബതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യില്‍ നിന്ന് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം. അമ്മയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324289/murder-of-three-month-old-baby)