---
title: "തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പുതുക്കിയ പാളയാട് പാലം തുറന്നു "
english_title: "Palayad bridge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324199/palayad-bridge"
published_at: "2025-11-03T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പുതുക്കിയ പാളയാട് പാലം തുറന്നു 

> **Lead Summary:** തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പുതുക്കിയ പാളയാട് പാലം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷംകൊണ്ട് ആയിരം കോടിയിലേറെ രൂപയാണ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ചെലവിട്ടതെന്ന് എംഎൽഎ പറഞ്ഞു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി.

## Article Content

തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ പുതുക്കിയ പാളയാട് പാലം എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷംകൊണ്ട് ആയിരം കോടിയിലേറെ രൂപയാണ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ചെലവിട്ടതെന്ന് എംഎൽഎ പറഞ്ഞു. തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവിട്ടാണ് മൂന്നു മീറ്റർ വീതിയുണ്ടായിരുന്ന പാലം പൊളിച്ച് മാറ്റി എട്ടുമീറ്റർ വീതിയിൽ പുതുക്കിപ്പണിഞ്ഞത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന കുപ്പം-കീഴാറ്റൂർ ബൈപാസ് റോഡിലേക്ക് പ്രവേശിക്കുന്ന വഴിയാണിത്.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ, കൗൺസിലർ ഒ സുഭാഗ്യം, കെ സന്തോഷ്, കെ.എം ലത്തീഫ്, ടി ബാലകൃഷ്ണൻ, ടി.വി ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324199/palayad-bridge)