---
title: "അഗ്നിക്ക് ഇരയായ വ്യാപാര സ്ഥാപനങ്ങളുടെ പുനരുദ്ധാരണം: ജംഇയ്യത്തുൽ ഉലമ ഹിന്ദിന്റെ കൈത്താങ്ങ്"
english_title: "jamiyyathul ulama hind"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324178/jamiyyathul-ulama-hind"
published_at: "2025-11-03T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908c62a06106_news-card.jpg"
keywords: []
---

# അഗ്നിക്ക് ഇരയായ വ്യാപാര സ്ഥാപനങ്ങളുടെ പുനരുദ്ധാരണം: ജംഇയ്യത്തുൽ ഉലമ ഹിന്ദിന്റെ കൈത്താങ്ങ്

> **Lead Summary:** തളിപ്പറമ്പ് പട്ടണത്തിൽ നവംബർ 9ന് കത്തിയമർന്ന കെ വി കോംപ്ലക്സ്ിലെ വ്യാപാരികളുടെ പുനരുദ്ധാരണത്തിന് വേണ്ടി ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം രൂപ വ്യാപാരി നേതാക്കൾക്ക് തളിപ്പറമ്പ വ്യാപാര ഭവനിൽ വെച്ച് കൈമാറി.

## Article Content

തളിപ്പറമ്പ് പട്ടണത്തിൽ നവംബർ 9ന് കത്തിയമർന്ന കെ വി കോംപ്ലക്സ്ിലെ വ്യാപാരികളുടെ പുനരുദ്ധാരണത്തിന് വേണ്ടി ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ലക്ഷം രൂപ വ്യാപാരി നേതാക്കൾക്ക് തളിപ്പറമ്പ വ്യാപാര ഭവനിൽ വെച്ച് കൈമാറി.

ചടങ്ങിൽ ജംഇയ്യത്തുൽ ഉലമ എ ഹിന്ദിന്റെ ഇസ്സുദ്ധീൻ കൗസരി (ജില്ലാ വൈസ് പ്രസിഡന്റ്‌),ജാബിർ ആൽ ഖാസിമി (ജില്ലാ വൈസ് പ്രസിഡന്റ്‌),ബിലാൽ അൽ ഖാസിമി(താലൂക് പ്രസിഡന്റ്‌),അബ്ദുൽ ഗഫൂർ മൗലവി (താലൂക്ക് ജനറൽ സെക്രട്ടറി),ഇബ്രാഹിം മൗലവി (താലൂക് ജോ:സെക്രട്ടറി),ഹംസത്ത് മാഷ്(താലൂക് മെമ്പർ),ഉമ്മർ കുട്ടി (താലൂക് മെമ്പർ)എന്നിവർ സംസാരിച്ചു .

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസ് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ടി.ജയരാജ്‌ നന്ദിയും പറഞ്ഞു മെർച്ചന്റ്സ് സെക്രട്ടറിയേറ്റ് മെമ്പർമാരും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324178/jamiyyathul-ulama-hind)