---
title: "ആന്തൂർ നഗരസഭ ഭിന്നശേഷി കലോത്സവം ധർമ്മശാല കെൽക്കോ ഹാളിൽ നടന്നു"
english_title: "aanthoor municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324177/aanthoor-municipality"
published_at: "2025-11-03T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908c556a3ab8_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ ഭിന്നശേഷി കലോത്സവം ധർമ്മശാല കെൽക്കോ ഹാളിൽ നടന്നു

> **Lead Summary:** ധർമ്മശാല: ആന്തൂർ നഗരസഭ ഭിന്നശേഷി കലോത്സവം ധർമ്മശാല കെൽക്കോ ഹാളിൽ നടന്നു. ക്ഷേമകാര്യ സ്ഥിരംസമിതിചെയർപേർസൺ എം ആമിന ടീച്ചറുടെ അധ്യക്ഷതയിൽ വൈസ് ചെയർപേർസൺ വി. സതീദേവി മേള ഉൽഘാടനം നിർവ്വഹിച്ചു.

## Article Content

ധർമ്മശാല: ആന്തൂർ നഗരസഭ ഭിന്നശേഷി കലോത്സവം ധർമ്മശാല കെൽക്കോ ഹാളിൽ നടന്നു. ക്ഷേമകാര്യ സ്ഥിരംസമിതിചെയർപേർസൺ എം ആമിന ടീച്ചറുടെ അധ്യക്ഷതയിൽ വൈസ് ചെയർപേർസൺ വി. സതീദേവി മേള ഉൽഘാടനം നിർവ്വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, വാർഡ് കൗൺസിലർ എം. പി.നളിനി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ഐസിഡിഎസ് സൂപ്പർവൈസർ ഡോ.പി .വി. പ്രജിന സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ എം എം അനിത നന്ദിയും പ്രകാശിപ്പിച്ച് സംസാരിച്ചു .

ഭിന്നശേഷി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324177/aanthoor-municipality)