---
title: "നൻമ സ്വയംസഹായ സംഘം കൂവച്ചിക്കുന്ന് കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "nanma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324123/nanma"
published_at: "2025-11-03T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69087657b4fec_news-card.jpg"
keywords: []
---

# നൻമ സ്വയംസഹായ സംഘം കൂവച്ചിക്കുന്ന് കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** മാണിയൂർ-കൂവച്ചിക്കുന്ന് നൻമ സ്വയം സഹായസംഘം ഒൻപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കുനിയിൽ ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു.ഒ.ബാലകൃഷ്ണൻ മാസ്റ്റർ, പി.സി.രാജേഷ്, കെ.പി.ശിവദാസൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൻമ സംഘം സെക്രട്ടറി കെ.വിനോദ്കുമാർ സ്വാഗതം പറഞ്ഞു.കെ.രമേശൻ നന്ദി രേഖപ്പെടുത്തി. വിവിധ കായിക മൽസരങ്ങളും കൂവച്ചിക്കുന്ന് റോഡിനിരുവശവും കാടുകൾ വെട്ടി തെളിച്ച് ശുചീകരണ പ്രവർത്തനവും നടത്തി. മൽസര വിജയികൾക്ക് ഒ.ബാലകൃഷ്ണൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.

## Article Content

മാണിയൂർ-കൂവച്ചിക്കുന്ന് നൻമ സ്വയം സഹായസംഘം ഒൻപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കുനിയിൽ ദിനേശൻ അദ്ധ്യക്ഷ്യം വഹിച്ചു.ഒ.ബാലകൃഷ്ണൻ മാസ്റ്റർ, പി.സി.രാജേഷ്, കെ.പി.ശിവദാസൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൻമ സംഘം സെക്രട്ടറി കെ.വിനോദ്കുമാർ സ്വാഗതം പറഞ്ഞു.കെ.രമേശൻ നന്ദി രേഖപ്പെടുത്തി. വിവിധ കായിക മൽസരങ്ങളും കൂവച്ചിക്കുന്ന് റോഡിനിരുവശവും കാടുകൾ വെട്ടി തെളിച്ച് ശുചീകരണ പ്രവർത്തനവും നടത്തി. മൽസര വിജയികൾക്ക് ഒ.ബാലകൃഷ്ണൻ മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324123/nanma)