---
title: "UDF കൊളച്ചേരി പഞ്ചായത്ത്‌ രാഷ്ട്രീയ വിശദീകരണ സദസ്സ് നാളെ"
english_title: "udf kolachery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324121/udf-kolachery"
published_at: "2025-11-03T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690875bc75207_Untitled-2-web.jpg"
keywords: []
---

# UDF കൊളച്ചേരി പഞ്ചായത്ത്‌ രാഷ്ട്രീയ വിശദീകരണ സദസ്സ് നാളെ

> **Lead Summary:** **കൊളച്ചേരി: ** കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടാക്കിയ പ്രീതിയിൽ നിന്നും വഴി തിരിച്ചുവിടാൻ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്ന ജൽപ്പനങ്ങളെ തുറന്നുകാണിക്കാൻ നവംബർ നാലിന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൊളച്ചേരിമുക്കിൽ രാഷ്ട്രീയ വിശദീകരണ സദസ്സ് സംഘടിപ്പിക്കാൻ യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ ഉൾപ്പെടെ പ്രമുഖർ സംസാരിക്കും

## Article Content

**കൊളച്ചേരി: ** കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ വികസന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ഉണ്ടാക്കിയ പ്രീതിയിൽ നിന്നും വഴി തിരിച്ചുവിടാൻ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പ്രതിപക്ഷ കക്ഷികൾ പ്രചരിപ്പിക്കുന്ന ജൽപ്പനങ്ങളെ തുറന്നുകാണിക്കാൻ നവംബർ നാലിന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൊളച്ചേരിമുക്കിൽ രാഷ്ട്രീയ വിശദീകരണ സദസ്സ് സംഘടിപ്പിക്കാൻ യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്, മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ, യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ എം ശിവദാസൻ ഉൾപ്പെടെ പ്രമുഖർ സംസാരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324121/udf-kolachery)