---
title: "കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്"
english_title: "Accident case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/324072/accident-case"
published_at: "2025-11-03T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69084721946ae_1000068925.jpg"
keywords: []
---

# കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്

> **Lead Summary:** കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇക്കഴിഞ്ഞ ഒക്ടോബർ 8ന് കാഞ്ഞിരങ്ങാട് ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. പന്നിയൂർ കാലിക്കടവിലെ ഇടത്തിൽ വളപ്പിൽ ഹൌസിൽ ലളിത കെ വിക്കാണ് പരിക്ക് പറ്റിയത്.

## Article Content

കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇക്കഴിഞ്ഞ ഒക്ടോബർ 8ന് കാഞ്ഞിരങ്ങാട് ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. പന്നിയൂർ കാലിക്കടവിലെ ഇടത്തിൽ വളപ്പിൽ ഹൌസിൽ ലളിത കെ വിക്കാണ് പരിക്ക് പറ്റിയത്.

പുഷ്പഗിരിയിൽ നിന്നും പൂവം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോവുകയായിരുന്ന ലളിതയുടെ വാഹനത്തിൽ വലതുവശത്തെ വണ്ണാരപ്പാറ റോഡിൽ നിന്നും വന്ന KL59M4881 നമ്പർ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ അടക്കം റോഡിലേക്ക് തെറിച്ചു വീണ ലളിതക്ക് ഷോൾഡറിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റെന്ന് പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/324072/accident-case)