---
title: "രാജരാജ്യേശ്വര ക്ഷേത്ര റോഡിനോടുള്ള സർക്കാരിൻ്റെയും നഗരഭരണക്കാരുടെയും അവഗണനക്കെതിരെ ബിജെപി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി"
english_title: "BJP held a protest march "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323990/bjp-held-a-protest-march"
published_at: "2025-11-02T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69076e3fe2d82_news-card.jpg"
keywords: []
---

# രാജരാജ്യേശ്വര ക്ഷേത്ര റോഡിനോടുള്ള സർക്കാരിൻ്റെയും നഗരഭരണക്കാരുടെയും അവഗണനക്കെതിരെ ബിജെപി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **തളിപ്പറമ്പ:** സമ്പൂർണ്ണമായി തകർന്ന് വാഹനയാത്രയും കാൽനടയാത്രയും ദുഷ്ക്കരമായ ശ്രീരാജരാജ്യേശ്വര ക്ഷേത്ര റോഡിനോടുള്ള സർക്കാരിൻ്റെയും നഗരഭരണക്കാരുടെയും അവഗണനക്കെതിരെ ബിജെപി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.

## Article Content

**തളിപ്പറമ്പ:** സമ്പൂർണ്ണമായി തകർന്ന് വാഹനയാത്രയും കാൽനടയാത്രയും ദുഷ്ക്കരമായ ശ്രീരാജരാജ്യേശ്വര ക്ഷേത്ര റോഡിനോടുള്ള സർക്കാരിൻ്റെയും നഗരഭരണക്കാരുടെയും അവഗണനക്കെതിരെ ബിജെപി പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.

നൂറുകണക്കിന് ഭക്തജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം ദർശനത്തിനെത്തുന്ന രാജരാജ്യേശ്വര ക്ഷേത്രത്തിൻ്റെ വികസനം തടസ്സപ്പെടുത്തിക്കൊണ്ട് ഭരണക്കാരും കരാറുകാരും കമ്മീഷൻ വിലപേശലിൻ്റെ പേരിൽ റോഡ്പുനർനിർമ്മാണം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രൻജിത്ത് ആരോപിച്ചു.

റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുമ്പോൾഎംഎൽഎ ഫണ്ട് എന്ന പേരിൽ വിളക്ക് തൂൺ പേരിന് സ്ഥാപിച്ച് അതിൽ നിന്ന് പോലും എങ്ങിനെ പണം വകമാറ്റി ചെലവഴിക്കാമെന്ന് പരിക്ഷണം നടത്തി കൊണ്ടിരിക്കുന്ന സർക്കാരിൻ്റെ ഭക്തജനങ്ങളോടുള്ള വെല്ലുവിളി അങ്ങേയറ്റം പ്രതിഷേധാർഹമാണ് കെ രൻജിത്ത് പറഞ്ഞു.എം നന്ദകുമാർ അധ്യക്ഷത വഹിച്ചു.

ജില്ല ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ, മണ്ഡലം പ്രസിഡൻറ് ഷൈമ പ്രദീപ്, ജില്ല സെൽ കോ-ഓഡിനേറ്റർ രമേശൻ ചെങ്ങുനി, സംസ്ഥാന കൗൺസിൽ അംഗം പി.ഗംഗാധരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.അശോക് കുമാർ, പ്രദീപ് മൊടത്തറ, നേതാക്കളായ ഉണ്ണികൃഷ്ണൻ പണ്ടാരി, പി.വി സുരേഷ്,ഡോ: ശാന്തി ധനജയൻ, വി.പി മുരളിധരൻ,പ്രീതശശിധരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323990/bjp-held-a-protest-march)