---
title: "യുവതിക്ക് പീഡനം: ഭർത്താവിനും ഭർതൃ പിതാവിനും സഹോദരിക്കുമെതിരെ കേസ്"
english_title: " Case filed against husband, father-in-law and sister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323940/case-filed-against-husband-father-in-law-and-sister"
published_at: "2025-11-02T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69072457bcf50_dv.jfif"
keywords: []
---

# യുവതിക്ക് പീഡനം: ഭർത്താവിനും ഭർതൃ പിതാവിനും സഹോദരിക്കുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **10 ലക്ഷം രൂപയും 10 പവനും കൈപ്പറ്റിയശേഷം ഭര്‍ത്താവും പിതാവും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി.

## Article Content

**തളിപ്പറമ്പ്: **10 ലക്ഷം രൂപയും 10 പവനും കൈപ്പറ്റിയശേഷം ഭര്‍ത്താവും പിതാവും സഹോദരിയും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായി പരാതി.

പട്ടുവം ടര്‍ഫിന് സമീപം അരിയില്‍ തായലെപുരയില്‍ വീട്ടില്‍ സയീദിന്റെ മകള്‍കെ.പി.ഷംസീനയുടെ(21)പരാതിയിലാണ് കേസ്. എം.കെ.മുറാസില്‍(28) പിതാവ് മുഹമ്മദ്, സഹോദരി മുഫാസിറ എന്നിവരുടെ പേരിലാണ് കേസ്.

ഈ വര്‍ഷം ജൂലായ്-27 ന് അരിയില്‍ ജുമാ മസ്ജിദില്‍ നിന്നും വിവാഹിതരായ ഇരുവരും ഭര്‍തൃവീട്ടിലും പരാതിക്കാരിയുടെ വീട്ടിലും താമസിച്ചുവരവെ ആഗസ്റ്റ് മൂന്നു മുതല്‍ സപ്തംബര്‍ 10 വരെയുള്ള കാലയളവില്‍ മൂന്നുപേരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323940/case-filed-against-husband-father-in-law-and-sister)