---
title: "എം വി ഗോവിന്ദൻ മാസ്റ്ററെ അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച അജ്ഞാത സംഘത്തിനെതിരെ കേസ്"
english_title: "Case filed against unidentified group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323938/case-filed-against-unidentified-group"
published_at: "2025-11-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690722bc80f03_images.jfif"
keywords: []
---

# എം വി ഗോവിന്ദൻ മാസ്റ്ററെ അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച അജ്ഞാത സംഘത്തിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഹൈമാസ്റ്റ് വിളക്കിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതിന് അജ്ഞാതസംഘത്തിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഹൈമാസ്റ്റ് വിളക്കിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയതിന് അജ്ഞാതസംഘത്തിനെതിരെ പോലീസ് കേസെടുത്തു.

ഒരു ലൈറ്റിന് 24 ലക്ഷം രൂപ ചെലവഴിച്ചു എന്നാരോപിച്ചാണ് മന:പൂര്‍വ്വം ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ ആരോപണങ്ങല്‍ പ്രചരിപ്പിച്ചതെന്ന എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പി.പ്രശോഭിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ആന്തൂര്‍ മയിലാട്ട് സ്ഥാപിച്ച വിളക്കുകാലില്‍ ഘടിപ്പിച്ച ബോര്‍ഡിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.ഒരു വിളക്കിന് 2 ലക്ഷം രൂപ നിരക്കില്‍ 12 വിളക്കുകളാണ് 2022-23 കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323938/case-filed-against-unidentified-group)