---
title: "തൈക്കീൽ അംഗൻവാടി ബർമ്മ റോഡ്;  ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ചു"
english_title: "Thaikeel Anganwadi Burma Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323850/thaikeel-anganwadi-burma-road"
published_at: "2025-11-01T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690636f3a07dd_news-card.jpg"
keywords: []
---

# തൈക്കീൽ അംഗൻവാടി ബർമ്മ റോഡ്;  ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന റോഡിന്റെ പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ചു

> **Lead Summary:** നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന തൈക്കീൽ അംഗൻവാടി ബർമ്മ റോഡിന്റെ പ്രവൃത്തി ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷുഹൈബ് വി പി പി നിർവ്വഹിച്ചു.

## Article Content

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന തൈക്കീൽ അംഗൻവാടി ബർമ്മ റോഡിന്റെ പ്രവൃത്തി ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷുഹൈബ് വി പി പി നിർവ്വഹിച്ചു.

ബർമ്മ തൈക്കീൽ റോഡിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഫായിസ് ബീരിച്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസീസ് കൂലേരി, എം ടി പി അബ്ദുള്ള, സലാം സി, അജിത് തൈകീൽ, രാജൻ മന, ശശിധരൻ, സൗദത്ത്, മദനൻ, എന്നിവർ സംബന്ധിച്ചു. പ്രമീഷ് ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി തൈക്കീൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323850/thaikeel-anganwadi-burma-road)