---
title: "കാറുകാരന്റെ അശ്രദ്ധ: ബൈക്ക് കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "Car driver's negligence"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323822/car-drivers-negligence"
published_at: "2025-11-01T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69060a13dde6f_acci.jfif"
keywords: []
---

# കാറുകാരന്റെ അശ്രദ്ധ: ബൈക്ക് കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** കാറുകാരന്റെ അശ്രദ്ധ: ബൈക്ക് കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്.തളിപ്പറമ്പ് തുന്തക്കാച്ചി മൊട്ടക്കെ പുരയിൽ ഹൗസിൽ സഫീർ ടി എം പിയുടെ പരാതിയിൽ KA53M7494 നമ്പർ കാർ ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

കാറുകാരന്റെ അശ്രദ്ധ: ബൈക്ക് കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്, കാർ ഡ്രൈവർക്കെതിരെ കേസ്.തളിപ്പറമ്പ് തുന്തക്കാച്ചി മൊട്ടക്കെ പുരയിൽ ഹൗസിൽ സഫീർ ടി എം പിയുടെ പരാതിയിൽ KA53M7494 നമ്പർ കാർ ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ സെപ്റ്റംബർ 12ന് ചെനയന്നൂർ ബസ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. സഫീർ തളിപ്പറമ്പ് ഭാഗത്തുനിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക് മുസ്തഫ എന്നയാളെ ബുള്ളറ്റിന്റെ പിറകിലിരുത്തി പോകവേ മുമ്പിൽ ഉണ്ടായിരുന്ന KA53M7494 നമ്പർ കാർ പെട്ടെന്ന് വലത്തോട്ട് വീട്ടിക്കുകയും ബൈക്ക് കാറിന് കൊണ്ടിടിക്കുകയുമായിരുന്നെന്നും സഫീറിന് വലത് കൈക്ക് പരിക്ക് പറ്റിയെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323822/car-drivers-negligence)