---
title: "കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ അഴിമതി ആരോപണ പ്രസ്താവന ബാലിശവും ഏറ്റവും തരംതാണതുമാണെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി"
english_title: "abdul kareem cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323820/abdul-kareem-cheleri"
published_at: "2025-11-01T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69060973b59f2_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ അഴിമതി ആരോപണ പ്രസ്താവന ബാലിശവും ഏറ്റവും തരംതാണതുമാണെന്ന് അഡ്വ. അബ്ദുൽ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ: **ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചും മറ്റും കണ്ണൂർ കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും താളം തെറ്റിക്കാനും ശ്രമിച്ചിട്ടും യുഡിഎഫ് ഭരിച്ച ആറു വർഷങ്ങൾക്കിടയിൽ മറ്റു കോർപ്പറേഷനുകളെ കവച്ചുവെക്കും വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയ യുഡിഎഫ് ഭരണസമിതിക്കെതിരെയും പ്രത്യേകിച്ച് ഇപ്പോഴത്തെ മേയർ മുസ്ലിഹ് മഠത്തിലിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ അഴിമതി ആരോപണ പ്രസ്താവന ബാലിശമാണെന്നും രാജ്യസഭ എംപി എന്ന ഉന്നത സ്ഥാനവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയും, കൈകാര്യം ചെയ്ത ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറിയുടെ മേയർക്കെതിരെയുള്ള പ്രസ്താവന ഏറ്റവും തരംതാണതാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി .

## Article Content

**കണ്ണൂർ: **ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചും മറ്റും കണ്ണൂർ കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും താളം തെറ്റിക്കാനും ശ്രമിച്ചിട്ടും യുഡിഎഫ് ഭരിച്ച ആറു വർഷങ്ങൾക്കിടയിൽ മറ്റു കോർപ്പറേഷനുകളെ കവച്ചുവെക്കും വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയ യുഡിഎഫ് ഭരണസമിതിക്കെതിരെയും പ്രത്യേകിച്ച് ഇപ്പോഴത്തെ മേയർ മുസ്ലിഹ് മഠത്തിലിനെതിരെയും സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ അഴിമതി ആരോപണ പ്രസ്താവന ബാലിശമാണെന്നും രാജ്യസഭ എംപി എന്ന ഉന്നത സ്ഥാനവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയും, കൈകാര്യം ചെയ്ത ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറിയുടെ മേയർക്കെതിരെയുള്ള പ്രസ്താവന ഏറ്റവും തരംതാണതാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി .

സംസ്ഥാനതല ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്ത ഒരു പദ്ധതിയിൽ മുൻകൂർ അഴിമതി നടന്നുവെന്ന് പറയുന്നത് തന്നെ വിരോധാഭാസമാണ് .

മരക്കാർ കണ്ടി ട്രീറ്റ്മെന്റ് പ്ലാന്റിന് വേണ്ടി വിളിച്ചത് ഓപ്പൺ ടെൻഡർ ആണ് . ടെണ്ടർ അംഗീകരിക്കുന്നതിന് മുന്നേ തന്നെ കോടികൾ കീശയിലാക്കി എന്ന് പറയുന്നത് അൽപത്തമാണ് . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ജോലി ചെയ്ത ഇദ്ദേഹം ഇങ്ങനെ ആയിരിക്കുമോ പല പദ്ധതികൾക്കും അംഗീകാരം നൽകിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ദിനംപ്രതി എന്നോണം മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനും എതിരെയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെമന്ത്രിമാർക്കെതിരെയും ബോർഡ് കോർപ്പറേഷൻ ചെയർമാൻ അംഗങ്ങൾക്കെതിരെയും പുറത്തുവരുന്ന അഴിമതി ആരോപണങ്ങളിൽ തട്ടി ഭരണം നിലം പതിക്കുന്ന ഒരു അവസ്ഥ വരുന്ന ഈ സന്ദർഭത്തിൽ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി വിലസിയ ജില്ലാ സിപിഎം സെക്രട്ടറി നടത്തിയിട്ടു ള്ള അഴിമതി ആരോപണങ്ങൾ കണ്ണൂർ കോർപ്പറേഷനിലെ ജനങ്ങൾ പുച്ഛിച്ചുതള്ളും ..

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് കണ്ണൂർ കോർപ്പറേഷനിലെ വികസന പ്രവർത്തനങ്ങൾക്ക് തടിയിടാൻ ശ്രമിച്ചിട്ടും അത് നടക്കാതെ വന്നപ്പോൾ ഉള്ള ജാള്യതയിലാണ് സിപിഎം ജില്ലാ സെക്രട്ടറി ഈ വിലാപങ്ങൾ നടത്തിയത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിൽ എങ്ങിനെയെങ്കിലും പിടിച്ചുനിൽക്കുക എന്നതിനുവേണ്ടിയാണ് ഇപ്പോൾ ഇല്ലാത്ത ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. കോർപ്പറേഷനിലെ ജനങ്ങൾക്ക് ഇവരെ നന്നായി അറിയാം .ഇത്തരം ആരോപണങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323820/abdul-kareem-cheleri)