---
title: " ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ്റെ നേതൃത്വത്തിൽ രാഘവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു"
english_title: "raghavan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323819/raghavan-master"
published_at: "2025-11-01T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69060873a7a5a_Untitled-2-web.jpg"
keywords: []
---

#  ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ്റെ നേതൃത്വത്തിൽ രാഘവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു

> **Lead Summary:** കേരളാ പിറവി ദിനത്തിൽ കേരള സംസ്ഥാന രൂപീകരണത്തിന്റെ തുടക്കം എന്നോണം 1956 നവംബർ മാസം ഒന്നാം തിയ്യതി മലബാറിൻ്റെ ആസ്ഥാനമായിരുന്ന കോഴിക്കോട് നിന്നും മദ്രാസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പകർന്നു നൽകിയ ദീപശിഖ ഏറ്റുവാങ്ങിയത് അന്നത്തെ അതിലറ്റിക് ചാമ്പ്യനായ കുപ്പാടക്കത്ത്‌ രാഘവൻ നമ്പ്യാർ ആയിരുന്നു. അന്ന് കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. അതിലറ്റിക് ചാമ്പ്യൻ എന്ന നിലയിലാണ് 18 കാരനായ അദ്ദേഹത്തെ കേരളപ്പിറവി ദീപശിഖാ പ്രയാണത്തിൻ്റെ ക്യാപ്റ്റനായി നിയോഗിച്ചത് .പിന്നീട് അദ്ദേഹം മൂത്തേടത്ത്‌ ഹൈസ്കൂളിൽ അധ്യാപകനാവുകയും 19994 ഇൽ വിരമിക്കുകയും ചെയ്തു.

## Article Content

കേരളാ പിറവി ദിനത്തിൽ കേരള സംസ്ഥാന രൂപീകരണത്തിന്റെ തുടക്കം എന്നോണം 1956 നവംബർ മാസം ഒന്നാം തിയ്യതി മലബാറിൻ്റെ ആസ്ഥാനമായിരുന്ന കോഴിക്കോട് നിന്നും മദ്രാസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പകർന്നു നൽകിയ ദീപശിഖ ഏറ്റുവാങ്ങിയത് അന്നത്തെ അതിലറ്റിക് ചാമ്പ്യനായ കുപ്പാടക്കത്ത്‌ രാഘവൻ നമ്പ്യാർ ആയിരുന്നു. അന്ന് കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. അതിലറ്റിക് ചാമ്പ്യൻ എന്ന നിലയിലാണ് 18 കാരനായ അദ്ദേഹത്തെ കേരളപ്പിറവി ദീപശിഖാ പ്രയാണത്തിൻ്റെ ക്യാപ്റ്റനായി നിയോഗിച്ചത് .പിന്നീട് അദ്ദേഹം മൂത്തേടത്ത്‌ ഹൈസ്കൂളിൽ അധ്യാപകനാവുകയും 19994 ഇൽ വിരമിക്കുകയും ചെയ്തു.

ഇപ്പോൾ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം തമ്പുരാൻ നഗർ നിവാസിയാണ് രാഘവൻ മാസ്റ്റർ.ഇന്ന് 2025 കേരള പിറവി ആഘോഷിക്കപ്പെടുമ്പോൾ കേരള പിറവിയുടെ തുടക്കം കുറിച്ച രാഘവൻ മാസ്റ്ററെ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു .

മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപൻ വൈസ് പ്രസിഡണ്ട്മാരായ ഉണ്ണികൃഷ്ണൻ പണ്ടാരി ജനറൽ സെക്രട്ടറി അശോകൻ സംസ്ഥാന കൗൺസിൽ അംഗം P ഗംഗാധരൻ മണ്ഡലം സെക്രട്ടറിമാരായ മുരളി YP- വിനോദ് Apk പ്രിത നന്ദു തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323819/raghavan-master)