---
title: "ട്രാവലറിൽ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി"
english_title: "Three kilos of ganja seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323782/three-kilos-of-ganja-seized"
published_at: "2025-11-01T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905d5e91011d_Untitled-2-web.jpg"
keywords: []
---

# ട്രാവലറിൽ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** **കണ്ണൂർ :** പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

## Article Content

**കണ്ണൂർ :** പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന പരിയാരം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഡാൻസാഫിന്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323782/three-kilos-of-ganja-seized)