---
title: "ദേശീയപാത കുറ്റിക്കോലിൽ കാറിടിച്ച് തകർത്ത് നിർത്താതെ പോയ കണ്ടെയ്നർ ലോറി കണ്ടെത്തി"
english_title: "kuttikkol car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32373/kuttikkol-car-accident"
published_at: "2022-03-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233460c09848_Untitled-2 web-Recovered.jpg"
keywords: []
---

# ദേശീയപാത കുറ്റിക്കോലിൽ കാറിടിച്ച് തകർത്ത് നിർത്താതെ പോയ കണ്ടെയ്നർ ലോറി കണ്ടെത്തി

> **Lead Summary:** കഴിഞ്ഞ 9ന് പുലർച്ചെ ദേശീയപാത കുറ്റിക്കോലിൽ കാറിടിച്ച് തകർത്ത് നിർത്താതെ പോയകണ്ടെനർ ലോറി കണ്ടെത്തി. തളിപ്പറമ്പ് പോലീസ് ഏറെ സാഹസപ്പെട്ടാണ് ലോറി കണ്ടെത്തിയത്. അപകടത്തിൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

## Article Content

കഴിഞ്ഞ 9ന് പുലർച്ചെ ദേശീയപാത കുറ്റിക്കോലിൽ കാറിടിച്ച് തകർത്ത് നിർത്താതെ പോയകണ്ടെനർ ലോറി കണ്ടെത്തി. തളിപ്പറമ്പ് പോലീസ് ഏറെ സാഹസപ്പെട്ടാണ് ലോറി കണ്ടെത്തിയത്. അപകടത്തിൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തളിപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.വി ദിനേശനും എസ്.ഐ പി.സി സഞ്ജയ് കുമാറിൻ്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ദേശീയ പാതയോരത്തെ നിരവധി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് കൊയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കണ്ടൈനർലോറി കണ്ടെത്തിയത്.

കഴിഞ്ഞ 9 ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ കാർ പൂർണ്ണമായി തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനായ നീലേശ്വരം സ്വദേശി മല്ലപ്പള്ളി എം.സി രതീശ് ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്.

ലോറി കണ്ടെത്താൻ പൊലീസ് നീലേശ്വരം മുതൽ തലശ്ശേരി വരെയുള്ള നിരീക്ഷണ ക്യാമറ പരിശോധിച്ചിരുന്നു. പല നിരീക്ഷണ ക്യാമറയിലും ലോറിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല.

തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ലോറി കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ തളിപ്പറമ്പ് സ്റ്റേഷനിൽ ഹാജരായി. കണ്ടൈനർ ലോറി ഉടൻ തളിപ്പറമ്പിൽ എത്തിക്കാനുള്ള നടപടിയെടുത്തതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32373/kuttikkol-car-accident)