---
title: "തളിപ്പറമ്പ് നഗരത്തില്‍ സൗന്ദര്യവത്കരണത്തിന്റെ മറവിൽ നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ"
english_title: "Dyfi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323708/dyfi"
published_at: "2025-11-01T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905825ac18b4_1000063557.jpg"
keywords: []
---

# തളിപ്പറമ്പ് നഗരത്തില്‍ സൗന്ദര്യവത്കരണത്തിന്റെ മറവിൽ നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ

> **Lead Summary:** തളിപ്പറമ്പ്: നഗരത്തില്‍ സൗന്ദര്യവത്കരണത്തിന്റെ മറവിൽ നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ. തെരുവു വിളക്ക് സ്ഥാപിക്കൽ, പ്രധാന തിരുവരങ്ങളിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കൽ, ന്യൂസ് കോർണർ ജംഗ്ഷനിൽ ബങ്കുകൾ നിർമിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ അവ സുതാര്യമായ രീതിയിൽ നടത്തുന്നില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

തളിപ്പറമ്പ്: നഗരത്തില്‍ സൗന്ദര്യവത്കരണത്തിന്റെ മറവിൽ നടക്കുന്നത് തളിപ്പറമ്പ് നഗരസഭ ഭരണാധികാരികളുടെ പകല്‍ക്കൊള്ളയെന്ന് ഡി.വൈ.എഫ്.ഐ. തെരുവു വിളക്ക് സ്ഥാപിക്കൽ, പ്രധാന തിരുവരങ്ങളിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കൽ, ന്യൂസ് കോർണർ ജംഗ്ഷനിൽ ബങ്കുകൾ നിർമിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ അവ സുതാര്യമായ രീതിയിൽ നടത്തുന്നില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എന്നാല്‍ അതിന്റെ മറവില്‍ 10 ഷെഡുകള്‍ നിര്‍മിക്കുന്നത് കച്ചവടത്തിനാണെന്നും ഭരണവിഭാഗത്തിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.

പരസ്യങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ വാളിന്റെ സെര്‍വര്‍ സിസ്റ്റമുള്‍പ്പെടെ സ്ഥാപിക്കാനും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചെടികള്‍ പരിചരണം ചെയ്യുന്ന പണിയായുധങ്ങള്‍ വെക്കാനുമുള്ള ബങ്കറുകളാണ് എന്നാണ് ഭരണപക്ഷത്തില്‍ ഒരു വിഭാഗത്തിന്റെ വാദം.

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കരാര്‍ പുതുക്കി നൽകിയത്. സൗന്ദര്യവല്‍ക്കരണം ആഗസ്ത് 31 പൂര്‍ത്തീകരിക്കേണ്ടതാണ്.

എന്നാല്‍ രണ്ടു മാസം കഴിഞ്ഞിട്ടും അന്‍പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. നേരത്തെ ആക്രി അഴിമതിയില്‍ അന്വേഷണത്തിനെത്തിയ വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഴിമതി മുൻ നിർത്തി പ്രവൃത്തി കൾ നിർത്തി വെക്കണമെന്നും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിച്ച് മാത്രമേ പ്രവർത്തനങ്ങൾ തുടരാവു എന്നുമാണ് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323708/dyfi)