---
title: "ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ഹരിതാങ്കണം പദ്ധതി തുടങ്ങി"
english_title: "JRC cadets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323666/jrc-cadets"
published_at: "2025-10-31T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904c656e80fd_news-card.jpg"
keywords: []
---

# ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ഹരിതാങ്കണം പദ്ധതി തുടങ്ങി

> **Lead Summary:** **കണ്ണൂർ :**ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനും വിഷരഹിത പച്ചക്കറി കൃഷിപ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന പച്ചക്കറി തോട്ടനിർമ്മാണ പരിപാടിയാണ് ഹരിതാങ്കണം ജില്ലാ തല പരിപാടി വളപട്ടണം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രാധാനാധ്യാപിക ബിന്ദു. പി.പി. യുടെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ :**ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽകൃഷിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനും വിഷരഹിത പച്ചക്കറി കൃഷിപ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന പച്ചക്കറി തോട്ടനിർമ്മാണ പരിപാടിയാണ് ഹരിതാങ്കണം ജില്ലാ തല പരിപാടി വളപട്ടണം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രാധാനാധ്യാപിക ബിന്ദു. പി.പി. യുടെ അധ്യക്ഷതയിൽ ജൂനിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് മുഖ്യ പ്രഭാഷണം നടത്തി.

മദർ പി.ടി.എ. പ്രസിഡൻ്റ് റംസീന. വി.കെ.സി., ഉപജില്ല ജെ.ആർ.സി. കോർഡിനേറ്റർ നിഷസ്റ്റാൻലി, ജെ.ആർ.സി. കൗൺസിലർ ഇ.കെ. മിഥുനപ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323666/jrc-cadets)