---
title: "ചൊറുക്കള -ബാവുപ്പറമ്പ്-മയ്യിൽ-കോളോളം-ചാലോട്‌  എയർപോർട്ട് ലിങ്ക് റോഡ്‌ നിർമാണത്തിന്‌ 306.49 കോടിരൂപയ്‌ക്ക്‌ ടെണ്ടറായി"
english_title: "airport link road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323655/airport-link-road"
published_at: "2025-10-31T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചൊറുക്കള -ബാവുപ്പറമ്പ്-മയ്യിൽ-കോളോളം-ചാലോട്‌  എയർപോർട്ട് ലിങ്ക് റോഡ്‌ നിർമാണത്തിന്‌ 306.49 കോടിരൂപയ്‌ക്ക്‌ ടെണ്ടറായി

> **Lead Summary:** ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –ചാലോട്‌ എയർപോർട്ട് ലിങ്ക് റോഡ്‌ നിർമാണത്തിന്‌ 306.49 കോടിരൂപയ്‌ക്ക്‌ ടെണ്ടറായി. രണ്ട്‌ സ്‌ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ്‌ റോഡ്‌ നവീകരിക്കുക. 13.6മീറ്റർ വീതിയുള്ള റോഡിൽ 10മീറ്ററിലാകും ടാറിങ്‌. റോഡ്‌ വികസനത്തിനായി 7.154 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഇതിന്റെ നടപടികൾ ആരംഭിച്ചു. കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരുമായി തളിപ്പറന്പ്‌ എംഎൽഎ എം വി ഗോവിന്ദൻ മാസ്‌റ്റർ നടത്തിയ ചർച്ചയിൽ 73.9 കോടി രൂപ നേരത്തെ ഇതിന്‌ അനുവദിച്ചിരുന്നു.

## Article Content

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –ചാലോട്‌ എയർപോർട്ട് ലിങ്ക് റോഡ്‌ നിർമാണത്തിന്‌ 306.49 കോടിരൂപയ്‌ക്ക്‌ ടെണ്ടറായി. രണ്ട്‌ സ്‌ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ്‌ റോഡ്‌ നവീകരിക്കുക. 13.6മീറ്റർ വീതിയുള്ള റോഡിൽ 10മീറ്ററിലാകും ടാറിങ്‌. റോഡ്‌ വികസനത്തിനായി 7.154 ഹെക്ടർ ഭൂമി ഏറ്റെടുക്കും. ഇതിന്റെ നടപടികൾ ആരംഭിച്ചു. കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരുമായി തളിപ്പറന്പ്‌ എംഎൽഎ എം വി ഗോവിന്ദൻ മാസ്‌റ്റർ നടത്തിയ ചർച്ചയിൽ 73.9 കോടി രൂപ നേരത്തെ ഇതിന്‌ അനുവദിച്ചിരുന്നു.

സംസ്ഥാനപാതയിൽ ചൊറുക്കളയിൽനിന്ന് ആരംഭിക്കുന്ന 22.59 കിലോമീറ്റർ റോഡാണ്‌ ആദ്യ സ്‌ട്രെച്ചിലുള്ളത്‌. തളിപ്പറന്പ്‌ –കൂർഗ്‌ റോഡിൽ ടാഗോർ വിദ്യാനികേതന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച്‌ അള്ളാംകുളം വഴി ഭ്രാന്തൻകുന്ന്‌ കവലയിലെത്തുന്ന 2.66 കിലോമീറ്ർ റോഡാണ്‌ രണ്ടാമെത്തെ സ്ട്രെച്ചിൽ.

കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്തുകളും തളിപ്പറന്പ്‌, ആന്തൂർ നഗരസഭകളിലും ഉൾപ്പെടുന്നതാണ് റോഡ്‌​വൈദ്യുതിതൂണുകളും കുടിവെള്ള കണക്‌ഷനുകളുടെ പൈപ്പുകളുൾപ്പെടെയുള്ള വൈദ്യുതി ബോർഡിന്റെയും ജലഅതോറിറ്റിയുടെയും ജലനിധി പദ്ധതിയുടെയും യൂട്ടീലിറ്റി ഷിഫ്റ്റിങ്‌ അടക്കമാണ്‌ ടെണ്ടറിൽ തുക വകയിരുത്തിയത്‌.

കാസർകോട്‌ കണ്ണൂർ ജില്ലകളിലുള്ളവർക്ക്‌ മലയോര ഹൈവേവഴി വന്നാൽ എളുപ്പത്തിൽ വിമാനതാവളത്തിലേക്ക്‌ എത്തിച്ചേരാവുന്ന വഴിയാണിത്‌. കൂർഗ്‌ റോഡിന്റെ ഭാഗമായ കാഞ്ഞിരങ്ങാട്‌നിന്നും നവീകരിക്കുന്ന ഇടിസി– മഴൂർ– പന്നിയൂർ റോഡുവഴി പൂമംഗലം കൊടിലേരി പാലംകടന്നും എയർപോർട്‌ ലിങ്ക്‌റോഡിലേക്ക്‌ എളുപ്പത്തിലെത്താം.

പറശ്ശിനിക്കടവിലേക്കും ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാം.നവകേരളത്തിലേക്ക്‌ നാടൊന്നാകെ മാറുന്പോഴാണ്‌ വികസനത്തിന്റെ വലിയ ചുവടുവെയ്‌പായ എയർപോർട്ട്‌ ലിങ്ക്‌ റോഡ്‌ അതിന്റെ സുപ്രധാനഘട്ടത്തിലേക്ക്‌ കടക്കുന്നതെന്ന്‌ എം വി ഗോവിന്ദൻ മാസ്‌റ്റർ എംഎൽഎ പറഞ്ഞു. . സൂ–സഫാരി പാർക്കും വെള്ളിക്കീൽ ഇക്കോപാർക്കും പറശിനി ബോട്ട്‌ സർവീസുകളും തെയ്യം മ്യൂസിയവും കരിന്പം ഫാം ടൂറിസമുൾപ്പടെ നാടിന്റെ മുഖചായ മാറുന്ന വികസനത്തിനൊപ്പം ചേർത്തുവയ്‌ക്കാവുന്ന പ്രവർത്തിക്കാണിലൂടെ തുടക്കം കുറിക്കുന്നത്‌.

ഏതുഭാഗത്തുനിന്നും നാടിന്റെ എല്ലാഭാഗത്തേക്കും ഒരുപോലെ കടന്നുപോകാവുന്ന വികസനവീഥികൾ മണ്ഡലത്തിലെ പല ഭാഗങ്ങളിലായി പൂർത്തിയാകുന്നുണ്ട്‌. വിനോദസഞ്ചാരമേഖലയിൽ ഇത്‌ വലിയ ഉണർവേകുമെന്നും എം വി ഗോവിന്ദൻ മാസ്‌റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323655/airport-link-road)