---
title: "പരിയാരത്ത് കുഴൽപ്പണവേട്ട: 80 ലക്ഷം പിടികൂടി"
english_title: "black money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323652/black-money"
published_at: "2025-10-31T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904a8dd3beca_news-card.jpg"
keywords: []
---

# പരിയാരത്ത് കുഴൽപ്പണവേട്ട: 80 ലക്ഷം പിടികൂടി

> **Lead Summary:** അതിസമര്‍ത്ഥമായ നീക്കത്തിലൂടെ പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. തളിപ്പറമ്പുകാരനുള്‍പ്പെടെ മൂന്നുപേരെ സി.ഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു പുഷ്പഗിരിയിലെ നഹലാസില്‍ നാസിഫ് , അള്ളാം കുളത്തെ ഷംനാസില്‍ മുഹമ്മദ്ഷാഫി , ചാലോടെ തേരളഞ്ഞി പ്രവീല്‍ എന്നിവരെയാണ് പിടി കൂടിയത്.

## Article Content

അതിസമര്‍ത്ഥമായ നീക്കത്തിലൂടെ പരിയാരം പോലീസ് 80 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. തളിപ്പറമ്പുകാരനുള്‍പ്പെടെ മൂന്നുപേരെ സി.ഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു പുഷ്പഗിരിയിലെ നഹലാസില്‍ നാസിഫ് , അള്ളാം കുളത്തെ ഷംനാസില്‍ മുഹമ്മദ്ഷാഫി , ചാലോടെ തേരളഞ്ഞി പ്രവീല്‍ എന്നിവരെയാണ് പിടി കൂടിയത്.

28ന് ഉച്ചയ്ക്ക് പിലാത്തറ ദേശീയപാതയിൽ വനിത ഹോട്ടലിലെ സമീപം കാർ യാത്രകൾ തമ്മിലുള്ള കയ്യാങ്കളിയിൽ പുതിയൊരു ഇന്നോവ കാറിന്റെ ഗ്ലാസ് തകർത്തിരുന്നു പോലീസ് കാർ സ്റ്റേഷനിലേക്ക് എടുപ്പിച്ചു കാർ ഓടിച്ചിരുന്ന പുഷ്പഗിരിയിലെ നസീമിന്റെ പരാതി കേസെടുക്കുകയും ചെയ്തു. എന്നാൽ പുതിയ ഇന്നോവ കാറിനു രജിസ്ട്രേഷൻ നമ്പർ ഉണ്ടായിരുന്നില്ല. ഫോർ രജിസ്റ്റർ എന്ന ബോർഡ് ആണ് ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രവീലിൽ നിന്നും മുഹമ്മദ് ഷാഫി ലീസിന് വാങ്ങിയ കാർ ആണെന്ന് നസീം പറഞ്ഞു വണ്ടിയുടെ ആർസി ഓണറേയും ലീസിന് എടുത്ത ആളെയും കൂട്ടി വരുന്നതുവരെ വണ്ടി ഇവിടെ കിടക്കട്ടെ എന്ന് പോലീസും പറഞ്ഞു.കാറിന്റെ കാര്യത്തിൽ പോലീസിനെ സംശയമുയരുകയും ഇന്നലെ വർക്ക്ഷോപ്പ് കാരനെ കൊണ്ടുവന്ന വാഹനം പരിശോധിക്കുകയും ചെയ്തു. എന്നാൽ സംശയകരമായ ഒന്നും കാണപ്പെട്ടില്ല. തുടർന്ന് ഇന്ന് രാവിലെ മറ്റൊരു വർക്ക് ഷോപ്പ്കാരനെ കൊണ്ടുവന്ന വിശദമായി പരിശോധിച്ചു. അയാൾ ഹാൻഡ് ബ്രേക്കിനും മുട്ടി നോക്കിയപ്പോൾ ശബ്ദ വ്യത്യാസം കാണപ്പെട്ടു. ആ കാര്യം പറഞ്ഞു തുടർന്ന് നടത്തിയ പരിശോധനയിൽ സ്റ്റിയറിങ്ങിന് തൊട്ടടുത്തുള്ള ബോണറ്റ് തുറക്കുന്ന സ്വിച്ച് അമർത്തിയപ്പോൾ ഹാൻഡ് ബ്രേക്കിന് അടുത്തുനിന്ന് ഒരു സീറ്റ് മുകളിലേക്ക് ഉയരുകയും അതിൽ ഒരു അറ അപ്രത്യക്ഷമാവുകയും ചെയ്തു.

ഈ അറക്കകത്ത് 100,200,500 രൂപകളാനുണ്ടായിരുന്നത്. അത് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 80 ലക്ഷം രൂപ വരും എന്ന് കണ്ടെത്തി . തുടർന്നു മൂന്നു പേരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുഴപ്പണമാണെന്ന സൂചന ലഭിച്ചത്. മൂന്നുപേർക്കും നോട്ടീസ് നൽകി. പിടിച്ചെടുത്ത പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323652/black-money)