---
title: "പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി സീനിയർ സിവിൽ പോലീസ് ഓഫീസർ പി ആർ ഷിജു"
english_title: "police officer shiju"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323558/police-officer-shiju"
published_at: "2025-10-31T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904503960a31_news-card.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി സീനിയർ സിവിൽ പോലീസ് ഓഫീസർ പി ആർ ഷിജു

> **Lead Summary:** **പരിയാരം:** പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി പോലീസുകാരനായ പി ആർ ഷിജു. ഒക്ടോബർ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയിൽ ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റൽ ബില്ലിനായി കൊണ്ടു വന്ന കണിച്ചാർ സ്വദേശിയായ കെ എസ് സജിയുടെ 25000 രൂപയാണ് നഷ്ടപ്പെട്ടത്.

## Article Content

**പരിയാരം:** പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നൽകി പോലീസുകാരനായ പി ആർ ഷിജു. ഒക്ടോബർ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയിൽ ചികിത്സയിൽ കഴിയുന്ന തന്റെ ബന്ധുവിനെ കാണാനെത്തി ഹോസ്പിറ്റൽ ബില്ലിനായി കൊണ്ടു വന്ന കണിച്ചാർ സ്വദേശിയായ കെ എസ് സജിയുടെ 25000 രൂപയാണ് നഷ്ടപ്പെട്ടത്.

കുറേ നേരത്തെ തെരച്ചില് ശേഷം വീട്ടിലേക്ക് തിരിച്ച് പോകുകയായിരുന്നു. കാശ് നഷ്ടപ്പെട്ട സജിയുടെ മനോവിഷമം കണ്ട ബന്ധുക്കൾ കണ്ണൂർ മെഡിക്കൽ കോളേജിലെത്തി പോലീസ് എയ്ഡ് പോസ്റ്റിൽ വിവരം പറയുകയായിരുന്നു. തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പി ആർ ഷിജു ആശുപത്രി കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും സജി വാഹനത്തിൽ നിന്നിറങ്ങുമ്പോൾ അരയിൽ നിന്ന് പണമടങ്ങിയ കവർ വീഴുന്നതായി കാണുകയും അല്പ സമയത്തിനകം ഒരു യുവാവ് അത് എടുക്കുന്നതായി കാണുകയും ചെയ്തത് തുടർന്ന് സി സി ടി വി നോക്കി യുവാവിന്റെ ബന്ധുക്കളെ തിരിച്ചറിയുകയായിരുന്നു യുവാവിന്റെ അച്ഛൻ ആശുപതിയിൽ അഡ്മിറ്റായിരുന്നു.

പണം കിട്ടിയ യുവാവ് തളിപ്പറമ്പിലേക്ക് പോയി ബാറിൽ കയറി മദ്യപിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഓഫീസർ ഷിജു ബന്ധുക്കളെ ഉപയോഗിച്ച് തന്ത്രപരമായി യുവാവിനെ വിളിച്ചു വരുത്തുകയും തുടർന്ന് യുവാവിൽ നിന്ന് തുക വാങ്ങി സജിയുടെ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. 3000 രൂപ ചിലവഴിച്ചിരുന്നു എങ്കിലും ആ തുക യുവാവിന്റെ ബന്ധുക്കൾ നൽകുകയുമായിരുന്നു.

സമയോജിതമായി ഇടപെട്ട് പണം കണ്ടെത്തി തിരികെ നൽകിയ പി ആർ ഷിജുവിനെ പരിയാരം പോലീസ് ഉദ്യോഗസ്ഥരും. കണ്ണൂർ ഗവ മെഡിക്കൽ കോളേജ് അധികൃതരും അനുമോദിച്ചു. ബോഡി ബിൽഡിംഗിൽ ഓപ്പൺ വിഭാഗത്തിൽ 2023 ലെ നാഷണൽ ചാമ്പ്യനും, പോലീസിലെ സ്റ്റേറ്റ് ചാമ്പ്യനുമായിരുന്നു പി ആർ ഷിജു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323558/police-officer-shiju)