---
title: "ശുചിത്വ സമുച്ചയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മെട്ടമ്മൽ ഗവ: വെൽഫെയർ യു.പി സ്കൂളിൽ ഷുഹൈബ് വി.പി.പി നിർവ്വഹിച്ചു"
english_title: "Shuhaib VPP inaugurated the cleanliness complex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323484/shuhaib-vpp-inaugurated-the-cleanliness-complex"
published_at: "2025-10-30T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903876c11511_news-card.jpg"
keywords: []
---

# ശുചിത്വ സമുച്ചയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മെട്ടമ്മൽ ഗവ: വെൽഫെയർ യു.പി സ്കൂളിൽ ഷുഹൈബ് വി.പി.പി നിർവ്വഹിച്ചു

> **Lead Summary:** നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ശുചിത്വ സമുച്ചയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മെട്ടമ്മൽ ഗവ: വെൽഫെയർ യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷുഹൈബ് വി.പി.പി നിർവ്വഹിച്ചു.

## Article Content

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ശുചിത്വ സമുച്ചയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മെട്ടമ്മൽ ഗവ: വെൽഫെയർ യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷുഹൈബ് വി.പി.പി നിർവ്വഹിച്ചു.

വാർഡ് മെമ്പർ സാജിത സഫറുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. സി. പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.വി യൂസഫലി , ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി ഹാഷിം ആമ്പാത്ത്,IUML പ്രതിനിധി അഹമ്മദ് കെ. സോഷ്യൽ മീഡിയ ഇൻഫുളുവൻസർ സലാം. സി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ശ്രീമതി സൗമ്യ ഏ.കെ നന്ദി അറിയിച്ചു. പി.ടി.എ ,എസ് എം. സി ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323484/shuhaib-vpp-inaugurated-the-cleanliness-complex)