---
title: "തളിപ്പറമ്പിൽ തീപിടുത്തമുണ്ടായ കെട്ടിടം പൂർണമായും പൊളിച്ചു നീക്കേണ്ടതില്ല, എൻജിനീയറിങ് വിഭാഗം പരിശോധന തുടങ്ങി"
english_title: "engineering department has begun an inspection."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323419/engineering-department-has-begun-an-inspection"
published_at: "2025-10-30T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69032fa6c13a1_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ തീപിടുത്തമുണ്ടായ കെട്ടിടം പൂർണമായും പൊളിച്ചു നീക്കേണ്ടതില്ല, എൻജിനീയറിങ് വിഭാഗം പരിശോധന തുടങ്ങി

> **Lead Summary:** തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പരിശോധന തുടങ്ങി.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ എഞ്ചിനീയർ,നഗരസഭ സെക്രട്ടറിയുടെ ജുമതല കൂടിയുള്ള മിനിസിപ്പൽ എഞ്ചിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കെട്ടിടം പൂർണ്ണമായി പൊളിച്ചു നീക്കേണ്ടതില്ലേന്നാണ് പ്രാഥമിക നിഗമനം. നൂതനമായ അൾട്രാസോണിക് പരിശോധന കൂടി നടത്തിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധ സമിതിക്ക് അംഗീകാരം നൽകി.

## Article Content

തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിൽ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പരിശോധന തുടങ്ങി.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ എഞ്ചിനീയർ,നഗരസഭ സെക്രട്ടറിയുടെ ജുമതല കൂടിയുള്ള മിനിസിപ്പൽ എഞ്ചിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കെട്ടിടം പൂർണ്ണമായി പൊളിച്ചു നീക്കേണ്ടതില്ലേന്നാണ് പ്രാഥമിക നിഗമനം. നൂതനമായ അൾട്രാസോണിക് പരിശോധന കൂടി നടത്തിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കഴിയു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധ സമിതിക്ക് അംഗീകാരം നൽകി.

നോർത്ത് സർക്കിൾ സീനിയർ എൻജിനീയറിങ് ഡിവിഷണൽ ഓഫീസ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ടൗൺ പ്ലാനിങ് വിഭാഗം, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് സ്ട്രക്ചറൽ വിഭാഗം, സബ് ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ്എഞ്ചിനീയർ, നഗരസഭാ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് സാങ്കേതിക വിദഗ്ധസമിതി. കളക്ടറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൻജിനീയർ പി വി ബിജു, തളിപ്പറമ്പ് നഗരസഭ എൻജിനീയർ,ഓവർസിയർ എന്നിവരാണ് ഇന്നലെ കെട്ടിടത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ കെട്ടിടം പൂർണമായും പൊളിച്ചു മാറ്റേണ്ടത് ഇല്ലെങ്കിലും പൂർണ്ണമായും പുതിയ പ്ലാസ്റ്ററിംഗ് ചെയ്യേണ്ടതായും ആവശ്യമുള്ളിടത്ത് കോൺക്രീറ്റ് തൂണുകളും ഭീമുകളും സ്ഥാപിക്കേണ്ടതായും വരും. കെട്ടിട ഉടമകളുടെ സഹകരണത്തോടെ ഒരാഴ്ചക്കുള്ളിൽ അൾട്രാസോണിക് പരിശോധന നടത്താനുള്ള ശ്രമത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323419/engineering-department-has-begun-an-inspection)