---
title: "രാജ്യസഭാ സീറ്റ് വിവാ​ദം; നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ. സുധാകരൻ"
english_title: "rajyasabha seet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32339/rajyasabha-seet"
published_at: "2022-03-17T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62331582dea55_download (17).jpg"
keywords: []
---

# രാജ്യസഭാ സീറ്റ് വിവാ​ദം; നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കെ. സുധാകരൻ

> **Lead Summary:** രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

രാജ്യസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഹൈക്കമാൻഡ് മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും വിശദമായ ചർച്ച നടത്തി നാളെ തീരുമാനം കൈക്കൊള്ളുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന തലത്തിലുള്ള പ്രധാന നേതാക്കളുമായി ചർച്ച നടത്തി മാനദണ്ഡങ്ങൾ തീരുമാനിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ.യുവാക്കൾക്കാണ് പ്രധാന പരി​ഗണന നൽകുന്നത്. ലിജുവും സതീശൻ പാച്ചേനിയും ഉൾപ്പടെയുള്ളവർ പരി​ഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് നിർണയത്തിൽ വിവാദമുയർന്ന പശ്ചാത്തലത്തിൽ സോണിയാ ​ഗാന്ധിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സോണിയാ ​ഗാന്ധിയുടെ വസതിയിലാണ് നിർണായക കൂടിക്കാഴ്ച്ച നടന്നത്.

കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്‍ണന്റെ പേര് പരി​ഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ് നേരത്തേ രം​ഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് കോൺ​ഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരി​ഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32339/rajyasabha-seet)