---
title: "ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു"
english_title: "M AnilKumar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323363/m-anilkumar"
published_at: "2025-10-30T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.

## Article Content

**തളിപ്പറമ്പ്: **ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.

വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു.നിര്‍മ്മാണ തൊഴിലാളിയാണ്.

പി.ഗോപാലന്‍-എം.നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ:പാപ്പിനിശ്ശേരിയിലെ വിജില.വിദ്യാര്‍ത്ഥികളായ സപ്തമി, തന്‍വിയഎന്നിവരാണ് മക്കള്‍:സഹോദരങ്ങള്‍: ശ്രീമതി, ഉഷ, ശ്രീലത.

സഹോദരി ഭര്‍ത്താക്കന്‍മാര്‍: പി.ബാലകൃഷ്ണന്‍(റിട്ട.സുബേദാര്‍), കെ.പത്മനാഭന്‍, എ.ശിവദാസന്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം 4 മണിക്ക് മോറാഴ അംബേദ്കര്‍ സാംസ്‌കാരിക നിലയത്തില്‍ പൊതുദര്‍ശനം.ശേഷം മുതുവാനി സമുദായ ശ്മശാനത്തില്‍ ശവസംസ്‌കാരം നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323363/m-anilkumar)