---
title: "തളിപ്പറമ്പ് സി.എച്ച്. സെൻ്ററിൻ്റെ 15ാം വാർഷികം 2025 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെ:പ്രഖ്യാപന സമ്മേളനം നവംബർ 10ന്  "
english_title: "CH centre anniversary "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323321/ch-centre-anniversary"
published_at: "2025-10-30T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902e590507ff_1000057786.jpg"
keywords: []
---

# തളിപ്പറമ്പ് സി.എച്ച്. സെൻ്ററിൻ്റെ 15ാം വാർഷികം 2025 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെ:പ്രഖ്യാപന സമ്മേളനം നവംബർ 10ന്  

> **Lead Summary:** തളിപ്പറമ്പ് സി.എച്ച്. സെൻ്ററിൻ്റെ 15ാം വാർഷികം 2025 ഒക്ടോബർ മുതൽ 2026 സപ്തമ്പർ വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുകയാണ്.

## Article Content

തളിപ്പറമ്പ് സി.എച്ച്. സെൻ്ററിൻ്റെ 15ാം വാർഷികം 2025 ഒക്ടോബർ മുതൽ 2026 സപ്തമ്പർ വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുകയാണ്.

വാർഷികാഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനം നവമ്പർ 10 ന് തളിപ്പറമ്പ് ഏഴാം മൈലിലെ ഹജ് മൂസ് കൺവെൻഷൻ സെൻ്ററിൽ ബഹു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം (സ്പർശം 2025), അന്താരാഷ്ട്ര മാനവിക സമ്മേളനം, ഫാമിലി മീറ്റ്, കാരുണ്യ സംഗമം,സംസ്ഥാന തല സി.എച്ച്. സെൻ്ററുകളുടെ സാരഥീ സംഗമം, പെയിൻ & പാലിയേറ്റീവ് ലോഞ്ചിങ്ങ്, ന്യൂറോ റിഹാബിലിറ്റേഷൻ സെൻ്റർ ഉദ്ഘാടനം, സമാപന സമ്മേളനം എന്നീ പരിപാടികളാണ് ഉദ്ദേശിക്കുന്നത്.

ന്യൂറോ റിഹാബിലിറ്റേഷൻ സെൻ്ററിന് വേണ്ടി പുതുതായി പണിയാനുദ്ദേശിക്കുന്ന സി.എച്ച്. സെൻ്റർ കെട്ടിടത്തിലെ രണ്ടാം നിലയുടെ നിർമ്മാണ പ്രവൃത്തി നവമ്പർ 1 ന് ആരംഭിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323321/ch-centre-anniversary)