---
title: "യുവതിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ് "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323288/case"
published_at: "2025-10-29T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യുവതിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ കേസ് 

> **Lead Summary:** യുവതിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയും ബാംഗ്ലൂരിൽ താമസക്കാരനുമായ ഷാഹിദിനെതിരെയാണ് കേസെടുത്തത്.

## Article Content

യുവതിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയും ബാംഗ്ലൂരിൽ താമസക്കാരനുമായ ഷാഹിദിനെതിരെയാണ് കേസെടുത്തത്.

5വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നേരത്തെ വിവാഹിതയായ യുവതി തളിപ്പറമ്പിലെ ഒരു കോളേജിൽ പഠിച്ചിരുന്നു. ഇക്കാലയളവിലാണ് ഇൻസ്റ്റാഗ്രാം വഴി ഷാഹിദിനെ പരിചയപ്പെടുന്നത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഹോട്ടലുകളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും അകലുകയും ചെയ്തു.

ഇതോടെയാണ് മുമ്പ് റെക്കോർഡ് ചെയ്തു വെച്ച പീഡന ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കും മറ്റും അയച്ചു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323288/case)