---
title: "തളിപ്പറമ്പ് റേഞ്ചിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ രൂപീകരിച്ച പി ആർ ടി അംഗങ്ങൾക്കുള്ള യൂണിഫോം കിറ്റ് വിതരണം ചെയ്തു"
english_title: "prt members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323267/prt-members"
published_at: "2025-10-29T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902182ce39c6_news-card.jpg"
keywords: []
---

# തളിപ്പറമ്പ് റേഞ്ചിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ രൂപീകരിച്ച പി ആർ ടി അംഗങ്ങൾക്കുള്ള യൂണിഫോം കിറ്റ് വിതരണം ചെയ്തു

> **Lead Summary:** കണ്ണൂർ ഡിവിഷൻ,തളിപ്പറമ്പ് റേഞ്ചിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ രൂപീകരിച്ച പി ആർ ടി അംഗങ്ങൾക്കുള്ള യൂണിഫോം കിറ്റ് വിതരണം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യർ,പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി എം ജോഷി എന്നിവർ ചേർന്ന് നിർവഹിച്ചു.

## Article Content

കണ്ണൂർ ഡിവിഷൻ,തളിപ്പറമ്പ് റേഞ്ചിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്തിൽ രൂപീകരിച്ച പി ആർ ടി അംഗങ്ങൾക്കുള്ള യൂണിഫോം കിറ്റ് വിതരണം പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സാജു സേവ്യർ,പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി എം ജോഷി എന്നിവർ ചേർന്ന് നിർവഹിച്ചു.

വാർഡ് മെമ്പർമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ ബാലൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ സുജിത്, ദിവിൻ തുടങ്ങിയവർ പങ്കെടുത്തു. 2025 ഓഗസ്റ്റ് 25,26 തീയതികളിൽ ആറളം ഡോർമെറ്ററിയിൽ വെച്ച് കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട PRT അംഗങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിച്ചിരുന്നു.

പയ്യാവൂർ,ആറളം,കേളകം,കൊട്ടിയൂർ, അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിന്നായി 45 പേരാണ് നിലവിൽ PRT യില് ഉള്ളത്.ശേഷിക്കുന്നവർക്കുള്ള യൂണിഫോം കിറ്റ് വിതരണം വരും ദിവസങ്ങളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323267/prt-members)