---
title: "ഓപ്പറേഷൻ സിന്ദൂറിൽ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികൻ വരുൺ കുമാറിനെ സന്ദർശിച്ച് എം വിജിൻ എംഎൽഎ"
english_title: "varun kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323143/varun-kumar"
published_at: "2025-10-29T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901afc32d15d_news-card.jpg"
keywords: []
---

# ഓപ്പറേഷൻ സിന്ദൂറിൽ വലതുകൈ നഷ്ടപ്പെട്ട മലയാളി സൈനികൻ വരുൺ കുമാറിനെ സന്ദർശിച്ച് എം വിജിൻ എംഎൽഎ

> **Lead Summary:** > **പിലാത്തറ: ** ഓപ്പറേഷന്‍ സിന്ദൂറിനിടെ പരുക്കേറ്റ് വലത് കൈ നഷ്ടപ്പെട്ട മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ എസ് വരുണ്‍ കുമാര്‍ പിലാത്തറയിലെ ഭാര്യാവസന്തിയിലെത്തി.തുടർന്ന് എം വിജിൻ എംഎൽഎ വരുൺ കുമാറിനെ സന്ദർശിച്ചു. ഡിവൈഎഫ്ഐ പിലാത്തറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വരുൺ കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പുകഴിഞ്ഞ മാസം വ്യോമസേനാ മേധാവിയില്‍നിന്ന് വരുണ്‍ കുമാര്‍ " വായുസേനാ മെഡല്‍ ഏറ്റുവാങ്ങിയിരുന്നു.

## Article Content

> **പിലാത്തറ: ** ഓപ്പറേഷന്‍ സിന്ദൂറിനിടെ പരുക്കേറ്റ് വലത് കൈ നഷ്ടപ്പെട്ട മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ എസ് വരുണ്‍ കുമാര്‍ പിലാത്തറയിലെ ഭാര്യാവസന്തിയിലെത്തി.തുടർന്ന് എം വിജിൻ എംഎൽഎ വരുൺ കുമാറിനെ സന്ദർശിച്ചു. ഡിവൈഎഫ്ഐ പിലാത്തറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വരുൺ കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പുകഴിഞ്ഞ മാസം വ്യോമസേനാ മേധാവിയില്‍നിന്ന് വരുണ്‍ കുമാര്‍ " വായുസേനാ മെഡല്‍ ഏറ്റുവാങ്ങിയിരുന്നു.

ആലപ്പുഴ പുന്നപ്ര പറവൂർ സ്വദേശിയായ വ്യോമസേനാ ഉദ്യോഗസ്ഥന്‍ തെക്കേപുരയ്ക്കൽ എസ് വരുണ്‍ കുമാർ വിവാഹം കഴിച്ചിരിക്കുന്നത് പിലാത്തറ പെരിയാട്ട് സ്വദേശിനിയായ അഞ്ജുവേണുഗോപാലിനെയാണ്.2020 ലായിരുന്നു വിവാഹം.മകൻ - വിഹാൻ വരുൺ പിലാത്തറ പെരിയാട്ടെ തെക്കടവൻ വീട്ടിൽ വേണുഗോപാലൻ കരിപ്പത്ത് സജിത എന്നിവരുടെ മകളാണ് അഞ്ജു.ഇന്ത്യ – പാക് സംഘര്‍ഷം രൂക്ഷമായ മേയ് പത്തിന് പുലര്‍ച്ചെയാണ് ജമ്മു ഉദ്ദംപൂരിലെ വ്യോമതാവളത്തിനുനേരെ പാക് ആക്രമണമുണ്ടായത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് വരുണ്‍ കുമാറിന് പാക് ആക്രമണത്തില്‍ വലുത് കൈ നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശി സര്‍ജന്‍റ് സുരേന്ദ്രകുമാര്‍ മോഗ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.ഒന്നര മാസത്തോളം ഉധംപുരിൽ ചികിത്സ നൽകിയശേഷം പുണെയിലെ പുണെ ആർട്ടിഫിഷ്യൽ ലിംഫ് സെന്ററിലെത്തിച്ച് കൃത്രിമക്കൈ ഘടിപ്പിച്ചു. ഓഗസ്‌റ്റ് 16നു തിരികെ ഉധംപുരിൽ ജോലിയിൽ പ്രവേശിച്ചു. നിലവിൽ പുണെ വ്യോമകേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്.വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമർപ്രീത് സിംങ്ങാണ് രാഷ്ട്രപതിയുടെ വായുസേനാ മെഡല്‍ വരുണിന് സമ്മാനിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323143/varun-kumar)