---
title: "ആന്തൂർ നഗരസഭ മെൻട്രൽകപ്പ് വിതരണോദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/323051/awareness-class"
published_at: "2025-10-28T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900af4544bd1_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ മെൻട്രൽകപ്പ് വിതരണോദ്ഘാടനവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്തെ വനിതകൾക്കായി മെൻട്രൽ കപ്പ് വിതരണം ചെയ്യുന്ന പരിപാടി ബഹു. നഗരസഭ ചെയർമാൻ ശ്രീ. പി മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്തെ വനിതകൾക്കായി മെൻട്രൽ കപ്പ് വിതരണം ചെയ്യുന്ന പരിപാടി ബഹു. നഗരസഭ ചെയർമാൻ ശ്രീ. പി മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി PK അദ്ധ്യക്ഷത വഹിച്ചു. മൊറാഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr ഭാവന രമേഷ് സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആമിന ടീച്ചർ, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പ്രേമരാജൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു. HLL ൽ നിന്നും Dr ലിവിന ഗുണഭോക്താക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ ബിജു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/323051/awareness-class)