---
title: "കവിതാ രചനയിൽ മൂന്നാം തവണയും മെസ്ന"
english_title: "Mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322878/mesna"
published_at: "2025-10-27T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff908d452f5_1000052097.jpg"
keywords: []
---

# കവിതാ രചനയിൽ മൂന്നാം തവണയും മെസ്ന

> **Lead Summary:** **തളിപ്പറമ്പ:** നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ തുടർച്ചയായി മൂന്നാം തവണയും കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**തളിപ്പറമ്പ:** നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ കലോത്സവത്തിൽ മലയാളം കവിതാ രചനയിൽ തുടർച്ചയായി മൂന്നാം തവണയും കെ.വി. മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഈ വർഷത്തെ കലോത്സവത്തിലെ ആദ്യ ട്രോഫി കെ.വി. മെസ്നക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മനോജ് സമ്മാനിച്ചു.കരിപ്പാൽ സ്കൂൾ അധ്യാപികയും എഴുത്തുകാരിയും ആയിരുന്ന കെ.ബിന്ദു ടീച്ചറുടെ സ്മരണക്കായി കുടുംബമാണ് ട്രോഫി ഏർപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322878/mesna)