---
title: "സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു: കിലോക്ക് 200 കടന്നു"
english_title: "chicken rate increased "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32287/chicken-rate-increased"
published_at: "2022-03-17T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232e70fbc943_Untitled-2 web-Recovered.jpg"
keywords: []
---

# സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു: കിലോക്ക് 200 കടന്നു

> **Lead Summary:** **കൊച്ചി:** സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കോഴിക്കോട് ഒരു കിലോ ഇറച്ചിക്ക് 240 രൂപയാണ് വില. ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതും കോഴിത്തീറ്റയുടെ വില കൂടിയതുമാണ് നിരക്കുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

## Article Content

**കൊച്ചി:** സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കോഴിക്കോട് ഒരു കിലോ ഇറച്ചിക്ക് 240 രൂപയാണ് വില. ബ്രാന്‍ഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതും കോഴിത്തീറ്റയുടെ വില കൂടിയതുമാണ് നിരക്കുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു. സാധാരണ ചൂടുകാലമായ മാര്‍ച്ച്,ഏപ്രില്‍, മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32287/chicken-rate-increased)