---
title: "കൂടാളി പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "koodali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322758/koodali"
published_at: "2025-10-27T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fefe1468a3f_download_(4)jpg"
keywords: []
---

# കൂടാളി പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** > **കൂടാളി: **കാവുന്താഴ എ.കെ. സുരേന്ദ്രൻ്റെ വീട്ടിൽ വിക്ടർ ഹ്യൂഗോവിൻ്റെ "പാവങ്ങൾ" എന്ന പുസ്തകത്തെ ആസ്പദമാക്കി കൂടാളി പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പുസ്തക ചർച്ച സംഘടിപ്പിച്ചു.

## Article Content

> **കൂടാളി: **കാവുന്താഴ എ.കെ. സുരേന്ദ്രൻ്റെ വീട്ടിൽ വിക്ടർ ഹ്യൂഗോവിൻ്റെ "പാവങ്ങൾ" എന്ന പുസ്തകത്തെ ആസ്പദമാക്കി കൂടാളി പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് പുസ്തക ചർച്ച സംഘടിപ്പിച്ചു.

വായനശാല പ്രസിഡണ്ട് പി.കെ. വേണുഗോപാലൻ്റെ അദ്ധ്യക്ഷതയിൽ പോണ്ടിച്ചേരി റിട്ട. പ്രൊഫസർ ഡോ. സലീല ആലക്കാട്ട് ആസ്വാദനം നടത്തി. പി.ബാലകൃഷ്ണൻ ആശംസ അർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി പി. കരുണാകരൻ മാസ്റ്റർ സ്വാഗതവും എ.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322758/koodali)