---
title: "ഗുജറാത്തിൽ മോഷണം നടത്തി തളിപ്പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു മോഷ്ടാക്കളെ പിടികൂടി"
english_title: "gujarat theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/32274/gujarat-theft"
published_at: "2022-03-17T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232db4774ab3_Untitled-2 web-Recovered.jpg"
keywords: []
---

# ഗുജറാത്തിൽ മോഷണം നടത്തി തളിപ്പറമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു മോഷ്ടാക്കളെ പിടികൂടി

> **Lead Summary:** **ത​ളി​പ്പ​റ​മ്പ് : **ഗു​ജ​റാ​ത്തി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് നാ​ടു​വി​ട്ട ര​ണ്ടു പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ ആ​ദ​ര്‍ശ് ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ബാ​സ​ന്തി​ബെ​ന്‍ , ബി​ഹാ​ര്‍ മ​ധു​ബാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ര്‍മാ​ന്‍ ന​സീം എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ സി​റ്റി വെ​സ്റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

**ത​ളി​പ്പ​റ​മ്പ് : **ഗു​ജ​റാ​ത്തി​ല്‍ മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് നാ​ടു​വി​ട്ട ര​ണ്ടു പേ​രെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​ര്‍പ്ര​ദേ​ശ് പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ ആ​ദ​ര്‍ശ് ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ബാ​സ​ന്തി​ബെ​ന്‍ , ബി​ഹാ​ര്‍ മ​ധു​ബാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ര്‍മാ​ന്‍ ന​സീം എ​ന്നി​വ​രെ​യാ​ണ് ഗു​ജ​റാ​ത്ത് പ​ല​ന്‍പു​ര്‍ സി​റ്റി വെ​സ്റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മോ​ഷ​ണ​ക്കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ട് സം​സ്ഥാ​നം വി​ട്ട ഇ​വ​ര്‍ ത​ളി​പ്പ​റ​മ്പില്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ത​ളി​പ്പ​റ​മ്പിലാ​ണെ​ന്ന് തെ​ളി​ഞ്ഞു. അ​തോ​ടെ​യാ​ണ് ഗു​ജ​റാ​ത്ത് പൊ​ലീ​സ് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. പ്ര​തി​ക​ളെ ത​ളി​പ്പ​റ​മ്പ് മാ​ര്‍ക്ക​റ്റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/32274/gujarat-theft)