---
title: "ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്"
english_title: "Case filed against husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322715/case-filed-against-husband"
published_at: "2025-10-26T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe416d6555c_images.jfif"
keywords: []
---

# ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **നിരന്തരമായി പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്.മട്ടന്നൂരിലെ നാരായണന്‍ നമ്പ്യാരുടെ മകന്‍ കെ.ബാബുവിന്റെപേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്: **നിരന്തരമായി പണം ആവശ്യപ്പെട്ട് ഭാര്യയെ വാര്‍പ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ കേസ്.മട്ടന്നൂരിലെ നാരായണന്‍ നമ്പ്യാരുടെ മകന്‍ കെ.ബാബുവിന്റെപേരിലാണ് കേസ്.

കുറുമാത്തൂര്‍ ചൊറുക്കള ആലിന്‍കീഴ് ക്ഷേത്രത്തിന് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ പി.എല്‍.സുനിതയുടെ(44)താണ് പരാതി.2018 നവംബര്‍ 15 ന് സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ്പ്രകാരം വിവാഹിതരായ ഇരുവരും ചൊറുക്കളയിലെ ഭാര്യവീട്ടില്‍ ജീവിച്ചുവരവെ 2018 ഡിസംബര്‍ മുതല്‍ പ്രതി ഭാര്യയോട് നിരന്തരം പണം ആവശ്യപ്പെട്ട് ശാരീരിക-മാനസിക പീഡനംനടത്തുന്നതായാണ് കേസ്.

ഇയാള്‍ ഒക്ടോബര്‍ 24 ന് ഉച്ചക്ക് 2.30 ന് മദ്യപിച്ച് വീട്ടിലെത്തി പണം ആവശ്യപ്പെടുകയും കൈകൊണ്ട് മുഖത്തടിക്കുകയും വാര്‍പ്പിന്റെ കമ്പികൊണ്ട് ഇടതുകൈയുടെ ഷോല്‍ഡറിന് അടിക്കുകയും വീട്ടുസാധനങ്ങല്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322715/case-filed-against-husband)