---
title: "കരിങ്കൽ, ചെങ്കൽ തൊഴിലാളി യൂനിയൻ (CITU) പെൻഷൻ തൊഴിലാളി സംഗമം സംഘടിപ്പിച്ചു."
english_title: "citu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/322694/citu"
published_at: "2025-10-26T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe26302dd5a_download_(4)jpg"
keywords: []
---

# കരിങ്കൽ, ചെങ്കൽ തൊഴിലാളി യൂനിയൻ (CITU) പെൻഷൻ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

> **Lead Summary:** **ചട്ടുകപ്പാറ: **കരിങ്കൽ തൊഴിലാളി യൂനിയൻ വേശാല ഡിവിഷൻ കമ്മറ്റി, ചെങ്കൽ തൊഴിലാളി യൂനിയൻ വടുവൻകുളം ഡിവിഷൻ കമ്മറ്റി സംയുക്തമായി ചട്ടുകപ്പാറ ബേങ്ക് ഹാളിൽ പെൻഷൻ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.CITU ജില്ലാ കമ്മറ്റി അംഗം കെ.നാണു ഉൽഘാടനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **കരിങ്കൽ തൊഴിലാളി യൂനിയൻ വേശാല ഡിവിഷൻ കമ്മറ്റി, ചെങ്കൽ തൊഴിലാളി യൂനിയൻ വടുവൻകുളം ഡിവിഷൻ കമ്മറ്റി സംയുക്തമായി ചട്ടുകപ്പാറ ബേങ്ക് ഹാളിൽ പെൻഷൻ തൊഴിലാളി സംഗമം സംഘടിപ്പിച്ചു.CITU ജില്ലാ കമ്മറ്റി അംഗം കെ.നാണു ഉൽഘാടനം ചെയ്തു.

കരിങ്കൽ തൊഴിലാളി യൂനിയൻ വേശാല ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.ചെങ്കൽ തൊഴിലാളി യൂനിയൻ ജില്ലാ കമ്മറ്റി അംഗം കെ.ബാലൻ, കരിങ്കൽ തൊഴിലാളി യൂനിയൻ ജില്ലാ കമ്മറ്റി അംഗം പി.കെ.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.ചെങ്കൽ തൊഴിലാളി യൂനിയൻ വടുവൻകുളം ഡിവിഷൻ പ്രസിഡണ്ട് ബി.കൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/322694/citu)